ഇരവിപേരൂർ ∙ തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഭരണ സമിതിക്കെതിരെ സമരവുമായി സിഐടിയു ഭാരവാഹിയായിരുന്ന ജീവനക്കാരൻ. ബാങ്കിന്റെ സീനിയർ ക്ലാർക്ക് ഇ.എ.
ഏബ്രഹാമും (റോബർട്ട്) ഭാര്യ ഷീലയുമാണു ബാങ്കിന്റെ മുൻപിൽ സത്യഗ്രഹം അനുഷ്ഠിച്ചത്. ഇന്നലെ ബാങ്കിന്റെ പൊതുയോഗം നടക്കുന്ന അവസരത്തിലായിരുന്നു സമരം.
ഭിന്നശേഷിക്കാരനാണ് ഇദ്ദേഹം.
2024ൽ എഴുമറ്റൂർ ശാഖയിലേക്കു സ്ഥലംമാറ്റം നൽകിയപ്പോൾ ഇവിടെ ജോലിയിൽ പ്രവേശിച്ചില്ലെന്ന കാരണം പറഞ്ഞ് ഏബ്രഹാമിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതു കൂടാതെ ബാങ്ക് മാനേജ്മെന്റിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായി.
ഇതു സംബന്ധിച്ചു ജില്ലാ ജോയിന്റ് റജിസ്ട്രാർക്കു നൽകിയിരുന്ന പരാതിയിൽ നടന്ന അന്വേഷണത്തിൽ ബാങ്ക് മാനേജ്മെന്റ് ഉന്നയിച്ച അരോപണങ്ങളിൽ കഴമ്പില്ലെന്നു കണ്ടെത്തുകയും സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു.
ജോയിന്റ് റജിസ്ട്രാറുടെ നിർദേശത്തിനെതിരെ ബാങ്ക് ചെയർമാൻ സർക്കാരിനു നൽകിയ അപ്പീലും തള്ളിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ സർവീസിൽ നിന്നു പിരിച്ചുവിട്ടു.
തുടർന്നു ഹൈക്കോടതി കോടതി ശിക്ഷാ ഉത്തരവ് റദ്ദാക്കി ജീവനക്കാരനെ ഉടൻ സർവീസിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു. ഈമാസം 15നു സർവീസിൽ തിരികെ പ്രവേശിപ്പിച്ച ജീവനക്കാരനെ ബാങ്ക് ഭരണ സമിതി 9 ദിവസത്തിനു ശേഷം വീണ്ടും സസ്പെൻഡ് ചെയ്യുകയായിരുന്നു.
കരാർ അടിസ്ഥാനത്തിൽ നിയമിച്ച മാനേജിങ് ഡയറക്ടർക്കു കരാർ ലംഘിച്ച് ശമ്പളം കൂടുതൽ നൽകുകയും സ്ഥിരം ജീവനക്കാരുടെ ആനൂകൂല്യങ്ങൾ നിയമവിരുദ്ധമായി തടയുകയും ചെയ്തതിനെ ജീവനക്കാരുടെയും ഭരണസമിതിയുടെയും യോഗത്തിൽ എതിർത്തതാണു വീണ്ടും സസ്പെൻഷനിലേക്കു വഴിതെളിച്ചതെന്നും ഇപ്പോൾ ബാങ്ക് 8.52 കോടിയുടെ നഷ്ടം നേരിടുകയാണെന്നും ഇ.എ. ഏബ്രഹാം പറഞ്ഞു.
അതേസമയം, തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കിലെ സീനിയർ ക്ലാർക്ക് ഇ.എ.
ഏബ്രഹാമിനെതിരെ ബാങ്ക് ഭരണസമിതി നടപടി സ്വീകരിച്ചത് സർവീസ് ബുക്ക് തിരുത്തിയതുൾപ്പെടുള്ള ഗുരുതരമായ ക്രമക്കേടിന്റെ അടിസ്ഥാനത്തിലാണെന്നു ബാങ്ക് ചെയർമാൻ ഡോ. ജേക്കബ് ജോർജ് പറഞ്ഞു.
നോട്ടിസ് ഇറക്കിയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടും ബാങ്കിനെ അപകീർത്തിപ്പെടുത്താനും ശ്രമമുണ്ടായി. മുൻപും അച്ചടക്ക നടപടി ഉണ്ടായി യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് 9 വർഷം ജോലിയിൽനിന്നു പുറത്തു നിൽക്കേണ്ടി വന്നിട്ടുള്ളയാളാണ്.
മറിച്ചുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും ചെയർമാൻ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

