കുറ്റൂർ ∙ എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി പതിവാകുന്നു. ഗവ.
ഹയർസെക്കൻഡറി സ്കൂളിനു മുൻവശം ഇന്നലെ ഉച്ചയ്ക്കു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ പുറകിൽ ഒരേപോലെ രണ്ടു വാഹനങ്ങളാണ് ഇടിച്ചുകയറിയത്. ആർക്കും കാര്യമായ പരുക്കില്ല.
ഉച്ചയ്ക്ക് 1.15 നാണ് അപകടം.
കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്കു പോയ കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചൾ ബസിന്റെ പുറകിൽ കാറും ജീപ്പുമാണ് ഇടിച്ചു കയറിയത്. ഒരേ ദിശയിൽ പോകുകയായിരുന്നു 3 വാഹനങ്ങളും.
മുൻപിൽ പോയ ബസ് പെട്ടന്നു ബ്രേക്കു ചെയ്തപ്പോൾ പുറകിലുണ്ടായിരുന്ന കാർ ബസിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറി. കാറിനെ മറികടന്നുവരികയായിരുന്ന ജീപ്പും ഇതേ സമയം ബസിന്റെ പുറകിലേക്ക് ഇടിച്ചുകയറി.
ഇതോടെ എംസി റോഡിൽ അര മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.
തിരുവല്ലയിൽ നിന്നു പൊലീസെത്തിയാണു ഗതാഗതം നിയന്ത്രിച്ചത്. ഇതേ സ്ഥലത്തു കഴിഞ്ഞ മാസം 30നുണ്ടായ അപകടത്തിൽ ബൈക്കിൽ പോകുകയായിരുന്ന അമ്മയ്ക്കും മകനും പരുക്കേറ്റിരുന്നു. മുൻപിൽ പോയ കാർ പെട്ടന്നു വലത്തേക്കു വെട്ടിതിരിച്ചപ്പോൾ പുറകേ വന്ന ബൈക്ക് കാറിന്റെ ഇടിക്കുകയും അമ്മയും മകനും തെറിച്ച് കാറിനു മുകളിലൂടെ എതിർഭാഗത്തു വീഴുകയുമായിരുന്നു.
ഗവ.
ഹയർ സെക്കൻഡറി സ്കൂളിനു മുൻവശമാണെങ്കിലും ഇവിടെ ഗതാഗത നിയന്ത്രണ സംവിധാനമോ അപകട മുന്നറിയിപ്പു ബോർഡ് ഇല്ല. റോഡിന്റെ ഇരുവശത്തും വാഹന പാർക്കിങും വാഹനത്തിലുള്ള വഴിയോര കച്ചവടവും പതിവാണ്.
ആഴ്ചയിൽ ഒരപകടമെങ്കിലും ഇവിടെ നടക്കാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]