
മല്ലപ്പള്ളി ∙ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശുചിമുറി നിർമാണം പുനരാരംഭിച്ചു. താലൂക്ക് ആസ്ഥാനത്തെ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശുചിമുറി കെട്ടിടത്തിന്റെ നിർമാണം വൈകുന്നത് യാത്രികർക്ക് ദുരിതമായി മാറി. താൽക്കാലികമായി 2 ശുചിമുറികളുണ്ടെങ്കിലും കൂടുതൽ ആളുകൾ എത്തുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ഏപ്രിൽ അവസാന ആഴ്ചയിൽ നിർമാണം തുടങ്ങിയെങ്കിലും കെട്ടിടത്തിന്റെ അടിത്തറയും തൂണുകളും നിർമിക്കുന്നതിന് ഇരുമ്പുകമ്പികൾ ഉറപ്പിക്കുന്ന പ്രവൃത്തികൾ ഒഴികെ 2 മാസത്തോളം മറ്റ് പണികളൊന്നും നടത്തിയില്ല. കഴിഞ്ഞദിവസമാണ് പണി പുനരാരംഭിച്ചത്. കെട്ടിടം നിർമാണം ഉടനെ പൂർത്തീകരിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
പഞ്ചായത്ത് പദ്ധതിയിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ നിന്നുള്ള 42,02,873 രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. 785 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ ശുചിമുറികൾക്കു പുറമേ ലഘുഭക്ഷണശാലയും ഫീഡിങ് മുറിയുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]