‘ഉമ’യുടെ ആകാശയാത്ര: ശുഭാംശു ശുക്ല ബഹിരാകാശത്തേക്കു കൊണ്ടുപോയ നെൽവിത്ത് ഗവേഷണത്തിനു നേതൃത്വം നൽകിയlത് ദേവിക
കോന്നി ∙ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ബഹിരാകാശത്തേക്കു കൊണ്ടുപോയ നെൽവിത്ത് ‘ഉമ’ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനു നേതൃത്വം നൽകിയ ശാസ്ത്രജ്ഞ ഡോ.ആർ.ദേവിക കോന്നി സ്വദേശി. കോന്നി പെരിഞൊട്ടയ്ക്കൽ ശ്രീഭവൻ (കൊച്ചുവീട്ടിൽ) ഡോ.
എം.കെ.ശ്രീധരൻ പിള്ളയുടെയും എൽ.രാജമ്മയുടെയും മകളാണു ദേവിക. ഐരവൺ പിഎസ്വിപിഎം ഹൈസ്കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിരമിച്ച ശേഷം ഇപ്പോൾ ഭർത്താവ് കെ.വിജയകുമാറിന്റെ വീടായ ചങ്ങനാശേരി പുഴവാത് ഉമാലയത്തിൽ മകൻ ഉണ്ണിക്കൃഷ്ണനൊപ്പമാണ് വിശ്രമ ജീവിതം നയിക്കുന്നത്.
1995–98 കാലത്താണ് ഉമ എന്ന നെൽവിത്ത് വികസിപ്പിക്കുന്നത്. പുതിയ വിത്ത് വികസിപ്പിക്കുമ്പോൾ അതിനു പേരിടാനുള്ള അവകാശം ഗവേഷണത്തിനു നേതൃത്വം നൽകിയ ശാസ്ത്രജ്ഞർക്കാണ്.
പറയാൻ എളുപ്പമുള്ള പേര് എന്ന നിലയിൽ ഉമയെന്ന പേരാണ് സംഘാംഗങ്ങൾ നിർദേശിച്ചത്. എന്നാൽ, അത് ദേവികയുടെ മകളുടെ പേരായത് യാദൃച്ഛികമാണ്.
ഈ പേര് എപ്പോഴും ദേവികയുടെ തീരാനൊമ്പരവുമാണ്. മകൾ ഉമ അകാലത്തിൽ വിട്ടുപോയതിന്റെ ഓർമപ്പെടുത്തലുകൂടിയായി ഉമയെന്ന നെൽവിത്തിന്റെ ബഹിരാകാശ യാത്രയും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]