
കാലവർഷത്തിന്റെ ആദ്യ 4 ദിവസം സംസ്ഥാനത്ത് പെയ്തത് ശരാശരിയുടെ ആറിരട്ടി മഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ കാലവർഷം സംസ്ഥാനത്ത് എത്തിയതു സ്ഥിരീകരിച്ച ശേഷം ആദ്യ 4 ദിനം പെയ്തതു ശരാശരി ലഭിച്ചിരുന്നതിന്റെ 6 ഇരട്ടി മഴ. സാധാരണ മേയ് 24 മുതൽ 27 വരെയുള്ള 4 ദിവസം ലഭിക്കേണ്ടത് 33 മില്ലിമീറ്റർ മഴയാണെങ്കിൽ ഇത്തവണ പെയ്തത് 243.6 മില്ലിമീറ്റർ. ശതമാനക്കണക്കിൽ നോക്കിയാൽ 638 % വർധനയാണ് ഈ ദിവസങ്ങളിൽ. പാലക്കാട് ജില്ലയിൽ ശരാശരിയേക്കാൾ 12 ഇരട്ടിയും കണ്ണൂരിൽ 12 ഇരട്ടിയും കഴിഞ്ഞ 4 ദിവസങ്ങൾക്കിടെ മഴ ലഭിച്ചു.
എല്ലാ ജില്ലകളിലും ഇരട്ടിയിലേറെ മഴ പെയ്തു. തുടർച്ചയായി 4 ദിവസം പല മേഖലകളിലും 400 മില്ലിമീറ്ററിലധികം മഴ ലഭിച്ചതിനാൽ ജാഗ്രത പാലിക്കണം. നാളെ (29) മുതൽ ന്യൂനമർദ സ്വഭാവമനുസരിച്ച് മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഗവേഷകനായ രാജീവൻ എരിക്കുളം പറഞ്ഞു.
ജില്ല, അധികം ലഭിച്ച മഴ
∙കാസർകോട് : 523 %
∙കണ്ണൂർ : 1249 %
∙കോഴിക്കോട് : 776 %
∙വയനാട് : 1136 %
∙മലപ്പുറം : 723 %
∙പാലക്കാട് : 1427 %
∙തൃശൂർ : 604 %
∙എറണാകുളം : 444 %
∙ഇടുക്കി : 620 %
∙കോട്ടയം : 480 %
∙പത്തനംതിട്ട : 288 %
∙ആലപ്പുഴ : 232
∙കൊല്ലം : 390 %
∙തിരുവനന്തപുരം : 391 %