
ഒന്നു നന്നാക്കിയാൽ നാടിന് അനുഗ്രഹം…പക്ഷേ വേണ്ട!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുന്നന്താനം ∙ ജലലഭ്യതയുള്ള കുന്നന്താനം നടയ്ക്കൽ ജംക്ഷനു സമീപം സമീപത്തെ മുണ്ടയ്ക്കമൺ മുണ്ടിയക്കുളം ആർക്കും പ്രയോജനപ്പെടാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.ഒരുസെന്റിലേറെ വിസ്തൃതിയിൽ നിർമിച്ചിട്ടുള്ള കുളത്തിന്റെ വശങ്ങൾ കരിങ്കല്ല് കെട്ടി സംരക്ഷിച്ചിട്ടുണ്ട്.മുകളിലായി കമ്പിവലയും സ്ഥാപിച്ചിട്ടുണ്ട്. വർഷങ്ങളായി പെയിന്റിങ് നടത്താത്തതുമൂലം തുരുമ്പ് വ്യാപിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുളത്തിനുള്ളിൽനിന്നു കാടും വളർന്നു. വെള്ളം കാണാൻ കഴിയാത്തവിധമാണ് കാട് നിറഞ്ഞത്. കരിങ്കല്ലിൽ നിർമിച്ച വശത്തെ സംരക്ഷണിഭിത്തിയും തകർച്ചയുടെ പാതയിലാണ്.
സംയോജിത നീർത്തട പരിപാലനപരിപാടി 2013–14 വർഷത്തെ പദ്ധതിയിൽ 1,01,552 രൂപ വിനിയോഗിച്ച് നവീകരണം നടത്തിയിരുന്നുവെങ്കിലും പിന്നീട് അധികൃതർ തിരഞ്ഞുനോക്കിയിട്ടില്ല. ഓരോവർഷവും ശുചീകരണം നടത്തിയാൽ വേനൽകാലങ്ങളിലുണ്ടാകുന്ന ജലദൗർലഭ്യം പരിഹരിക്കാൻ കഴിയും. കവിയൂർ പഞ്ചായത്തിന്റെ അതിർത്തിയിലാണ് കുളമെങ്കിലും കുന്നന്താനം പഞ്ചായത്തിലെ നടയ്ക്കലോടു ചേർന്നായതിനാൽ ഇവിടെയും സമീപത്തുമുള്ള ജനങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയും.