അടൂർ ∙ ഭാവി തലമുറയ്ക്ക് വേണ്ടി മാർഗ്ഗദീപമായി പ്രവർത്തിച്ച ചിന്തകനും ദാർശനികനുമായിരുന്നു ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് എന്ന് പ്രശസ്ത വേദശാസ്ത്രജ്ഞനായ ഫാ.ഡോ.കെ.എം.
ജോർജ്. ‘ഡോ.
പൗലോസ് മാർ ഗ്രീഗോറിയോസ് ഒരു ഇതിഹാസം’ എന്ന പേരിൽ ഫാ. കെ.ജി.
അലക്സാണ്ടർ തയാറാക്കിയ പുസ്തകത്തെ കുറിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ.
സഖറിയാസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ.
പോൾ മണലിൽ പുസ്തകത്തെ പരിചയപ്പെടുത്തി.
അടൂർ മുൻസിപ്പൽ ചെയർപേഴ്സൻ റീന ശാമുവേൽ, സെന്റ് സിറിൽ കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡി.കെ.ജോൺ, കെസിസി ജനറൽ സെക്രട്ടറി അഡ്വ.
ഡോ. പ്രകാശ് പി.
തോമസ്, പഴയ സെമിനാരി പ്രൊഫ. ഫാ.
തോമസ് വർഗ്ഗീസ് ചാവടി, എഴുത്തുകാരനും കവിയുമായ തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ. ജോൺ സ്ലീബാ, ഹയർ സെക്കൻറി അധ്യാപിക വിനു.
വി. ജോൺഎന്നിവർ പ്രസംഗിച്ചു.
5 MINUTES AGO 42 MINUTES AGO 1 HOUR 10 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

