പന്തളം ∙ യുവതിയെയും അമ്മയെയും ആക്രമിച്ച കേസിൽ കുളനട മാന്തുക മലയുടെതാഴത്തേതിൽ രാമചന്ദ്രന്റെ മകൻ രഞ്ജിത്ത് (41) അറസ്റ്റിൽ.
കുളനട മാന്തുക അമ്മൂമ്മക്കാവ് വീട്ടിൽ ജിൻസി സാറ ജേക്കബ്(32), അമ്മ അന്നമ്മ ജേക്കബ്(66) എന്നിവരെ ആക്രമിച്ചെന്നു കാട്ടിയാണ് ഇവർ പരാതി നൽകിയത്. ജിൻസിയുടെ മുഖത്തും നെഞ്ചിനും ഇടിച്ചെന്നും വയറിൽ ചവിട്ടിയശേഷം കഴുത്തിൽ പിടിച്ചു മരത്തിൽ തല ഇടിപ്പിച്ചെന്നും പരാതിയിലുണ്ട്.
ആക്രമത്തിനിടെ വീണ് അന്നമ്മയ്ക്കും പരുക്കേറ്റു. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സമീപത്തെ ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന മൈക്ക് സെറ്റിന്റെ ശബ്ദവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ വൈരാഗ്യത്തിലാണ് പ്രതി ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ ടി.ഡി.പ്രജീഷ്, എസ്ഐ യു.വി.വിഷ്ണു, എഎസ്ഐ വൈ.ജയൻ, എസ്സിപിഒ എസ്.അൻവർഷ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

