പത്തനംതിട്ട ∙ സംസ്ഥാന കായികമേള അത്ലറ്റിക്സിൽ ജില്ലയ്ക്ക് ഇന്നലെ 2 വെള്ളി ഉൾപ്പെടെ 3 മെഡൽ നേട്ടം.
ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോ മത്സരത്തിലും 400 മീറ്ററിലുമാണ് വെള്ളി മെഡൽ. കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥി അമൽ മനോജാണ് ഡിസ്കസ് ത്രോയിൽ മെഡൽ നേടിയത്. ഷോട്പുട്ടിൽ നേരത്തെ അമൽ വെങ്കല മെഡലും നേടിയിരുന്നു.
മാവേലിക്കര ചെറുകോൽ സ്വദേശിയാണ്. ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലെ സ്റ്റെഫിൻ ടൈറ്റസാണ് 400 മീറ്ററിൽ വെള്ളി നേടിയത്.
സബ്ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോയിൽ എം.മനു (കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ) വെങ്കലം നേടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

