മല്ലപ്പള്ളി ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ വൈദ്യുതി സബ്സ്റ്റേഷനു സമീപം റോഡിലൂടെ വെള്ളമൊഴുകുന്നതു യാത്രക്കാർക്കു ദുരിതമാകുന്നതായി പരാതി.പാതയോരത്തു കാട് വളർന്നു നിൽക്കുന്നതുമൂലം റോഡിലൂടെയാണു വെള്ളമൊഴുകുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ഓട
നിർമിച്ചിരുന്നു. എന്നാൽ, ഓടയിലേക്കു വെള്ളമൊഴുകുന്നില്ല. റോഡിലൂടെ വെള്ളം നിരന്നൊഴുകുന്നതുമൂലം ഇരുചക്ര വാഹനയാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്.
ദേഹത്തേക്ക് വെള്ളം തെറിക്കാതിരുന്നതിന് വാഹനങ്ങൾ മറ്റൊരിടത്തുകൂടി ഓടിക്കുമ്പോൾ അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്. റോഡിന് ഈഭാഗത്ത് കൊടുംവളവായതും തീവ്രത വർധിപ്പിക്കുന്നു.
റോഡിന്റെ താഴ്ചയുള്ള ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതും ദുരിതമാണ്. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

