
തിരുവല്ല ∙ കെ.സി. മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാൾ പമ്പ വള്ളംകളിയോട് അനുബന്ധിച്ച് 28 മുതൽ സെപ്റ്റംബർ 14 വരെ നഗരസഭ മൈതാനിയിൽ കുട്ടനാട് പൂരം തിരുവല്ല മെഗാ കാർണിവൽ നടക്കും.
സ്റ്റാളുകൾ, വ്യവസായിക, കാർഷിക, വാണിജ്യ പ്രദർശനങ്ങൾ, കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്ക്, പെറ്റ് ഷോ, അകാ ഷോ, ഹൊറർ ഹൗസ്, ഹൈ- മാക്സ് ഹൺഡ് ഹൗസ് ഹോളോഗ്രാം ഷോ, 15 തരത്തിലുള്ള പശുക്കളുടെ പ്രദർശനം എന്നിവയും ഉണ്ടാകും. വൈവിധ്യമാർന്ന ഭക്ഷണങ്ങളോടുകൂടിയ ലൈവ് ഫുഡ് സ്റ്റാളുകളും ഉണ്ടാകും.
ദൃശ്യവിസ്മയങ്ങളും സാംസ്കാരിക സമ്മേളനങ്ങളും, സിനിമ- സീരിയൽ കോമഡിഷോ താരങ്ങളുടെ കലാപരിപാടികളും അരങ്ങേറും.
മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് നടക്കും. 7 ന് ഗാനമേള.
കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കൂടാതെ പ്രാദേശിക നേതാക്കളും സാംസ്കാരിക നായകന്മാരും ഓരോ ദിവസത്തെ പരിപാടികളിലും പങ്കെടുക്കും. സെപ്റ്റംബർ 4 ന് ഉത്രാടം നാളിൽ വള്ളംകളി നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും.
ഏഴാം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്ക് സൗജന്യ പ്രവേശന പാസുകൾ ക്രമീകരിച്ചിടുണ്ട്.
പമ്പാ ജലോത്സവത്തിന് തുടക്കം കുറിച്ച് അത്തം നാളിൽ പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ പുളിക്കീഴ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അനു പതാക ഉയർത്തി. മുട്ടാർ പഞ്ചായത്ത് അംഗം ജോസ് മാമൂടൻ അധ്യക്ഷത വഹിച്ചു.
ഫാ. ജോഷ്വ ജോൺ കല്ലുപുരക്കൽ അനുഗ്രഹ സന്ദേശം നൽകി.
വിക്ടർ ടി. തോമസ്, പുന്നൂസ് ജോസഫ്, ഡോ.
സജി പോത്തൻ, അനിൽ സി. ഉഷസ്, ശ്രീനിവാസ് പുറയാറ്റ്, വി.
ആർ.രാജേഷ്, തങ്കച്ചൻ ഇടപ്പരക്കൽ, എ.ജെ. മാത്യു, റെജി വേങ്ങൽ, സജി കൂടാരത്തിൽ, പി.
സി.രാജു, ബിനു പട്ടടപറമ്പിൽ, തമ്പി നടുവിലപറമ്പിൽ, ജോജി നെടുമ്പ്രം എന്നിവർ നേതൃത്വം നൽകി.
വിക്ടർ ടി. തോമസ് (വർക്കിങ് പ്രസിഡന്റ്), എ.ജെ.രാജൻ (ചെയർമാൻ) ചെറിയാൻ കുരുവിള (വർക്കിങ് ചെയർമാൻ), പുന്നൂസ് ജോസഫ് (സെക്രട്ടറി), ഡോ.
സജി പോത്തൻ ചീഫ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]