
തിരുവല്ല ∙ റവന്യൂ ടവറിലെ മലിന ജലവാഹികളായ സംഭരണികൾ അവസാനം വൃത്തിയാക്കി. കഴിഞ്ഞ ദിവസം ഇവിടുത്തെ പൈപ്പുകളിൽ കൂടി വരുന്ന വെള്ളത്തിനു ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു വാടകക്കാർ ജല അതോറിറ്റി ലാബിൽ പരിശോധന നടത്തിയപ്പോൾ കോളിഫോം ബാക്ടീരിയയുടെ അളവ് അപായകരമായ രീതിയിൽ കണ്ടെത്തിയിരുന്നു.
തുടർന്നാണു ഹൗസിങ് ബോർഡ് അസിസ്റ്റന്റ് എൻജിനീയർ എ.നിഖിൽ, റവന്യൂ ടവർ അസോസിയേഷൻ നിരീക്ഷണ സമിതി അംഗങ്ങളായ എം.ബി.നൈനാൻ, സീൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ടവറിലെ 4 സംഭരണികൾ വൃത്തിയാക്കിയത്.
ടവറിനു പുറകിലുള്ള സംഭരണികൾ ശുചീകരിച്ചശേഷം ഇന്നലെ ചുറ്റിലും കോൺക്രീറ്റ് സംരക്ഷണം നിർമിച്ചു. നേരത്തേ സംഭരണിയുടെ സമീപത്തു കൂടിയൊഴുകുന്ന മലിനജലം സംഭരണിക്കുള്ളിൽ എത്താനുള്ള സാധ്യതയുണ്ടായിരുന്നു.
ഇപ്പോൾ സംഭരണികൾക്കു ചുറ്റും ഒന്നരയടി ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണം തീർത്തു. കഴിഞ്ഞ ദിവസം സംഭരണി വൃത്തിയാക്കാനെത്തിയവർക്കു മൂടി തുറന്നപ്പോൾ അസഹ്യമായ ദുർഗന്ധം കാരണം അകത്തിറങ്ങാൻ കഴിഞ്ഞില്ല.
20 വർഷത്തോളമായി സംഭരണികൾ വൃത്തിയാക്കിയിട്ടില്ല. 2018ലും അടുത്ത വർഷവും പ്രളയജലം കയറി സംഭരണികൾ മുങ്ങി ദിവസങ്ങളോളം വെള്ളം കെട്ടികിടന്നതാണ്. അതേസമയം, ടവറിൽ നടത്തിയതു താത്കാലിക പരിഹാരം മാത്രമാണെന്നും പരാതിയുണ്ട്.
6 നിലകളിലുള്ള കെട്ടിടത്തിലുള്ള ശുചിമുറികളും പൈപ്പുകളും ശോച്യാവസ്ഥയിലാണ്. പലതും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്. ഇവ മാറ്റിയിട്ടില്ലെങ്കിൽ വെള്ളം വീണ്ടും മലിനമാകാൻ സാധ്യതയുണ്ട്.
ശുചിമുറികൾ പൊട്ടിയൊഴുകുന്ന വെള്ളമാണു ജലസംഭരണികളുടെ സമീപത്തുകൂടി ഒഴുകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]