ഏനാത്ത് ∙ മുഹമ്മദ് ആസിഫിന് സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. സഹപാഠികൾക്ക് കൈകൊടുത്തു പിരിയുമ്പോൾ മുഹമ്മദ് ആസിഫ് ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന് അവർ കരുതിയില്ല.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞാണ് ആസിഫ് കൂട്ടുകാർക്കിടയിൽ നിന്ന് മടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെയാണ് ആസിഫ് കല്ലടയാറ്റിൽ ഏനാത്ത് പാലത്തിനു സമീപം ഒഴുക്കിൽപെട്ടത്. ഇന്നലെ രാവിലെ പത്തോടെയാണ് കൊല്ലം മഠത്തിനാപ്പുഴ ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.
മണ്ണടി കാഞ്ഞിരവിള പുത്തൻ വീട്ടിൽ അനസ് ഷാമില ദമ്പതികളുടെ മകനാണ് കുളക്കട
ജിഎച്ച്എസ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ആസിഫ്. മൂന്നു ദിവസമായി അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം ഏനാത്ത് മുതൽ കല്ലട
വരെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ ഏനാത്ത് നിന്ന് ഏറെ അകലെയായി മഠത്തിനാപ്പുഴ ഭാഗത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് സ്കൂബ ടിം കരയിലെത്തിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. സഹപാഠികളും അധ്യാപകരും മുഹമ്മദ് ആസിഫിനെ ഒരു നോക്കു കാണാനായി എത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]