
കുറ്റൂർ ∙ കാറ്റും മഴയും ശക്തമായതോടെ കുറ്റൂർ പഞ്ചായത്തിൽ വൻ നാശനഷ്ടം. വെള്ളിയാഴ്ച 45 സ്ഥലത്താണ് മരം വീണു വൈദ്യുതി ലൈൻ തകർന്നത്.
23 വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു. എട്ടോളം വീടുകൾ മരം വീണു തകർന്നു.
വെള്ളി ഉച്ചയോടെ വൈദ്യുതി നിലച്ച പഞ്ചായത്തിൽ ഇന്നലെ വൈകിട്ടുവരെ പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
പഞ്ചായത്തു പ്രദേശവും ഇരവിപേരൂർ പഞ്ചായത്തിലെ 3 വാർഡുകളും ഇപ്പോഴും ആലപ്പുഴ ജില്ല പരിധിയിലാണ്.
ചെങ്ങന്നൂർ സബ് സ്റ്റേഷനിൽ നിന്നാണ് തിരുവല്ല നഗരസഭാ പരിധി വരെ വൈദ്യുതി വിതരണം ചെയ്യുന്നത്. കല്ലിശേരി വൈദ്യുതി സെക്ഷന്റെ കീഴിൽ ചെങ്ങന്നൂർ നഗരസഭയുടെ വാർഡുകളും തിരുവൻവണ്ടൂർ പഞ്ചായത്തും പാണ്ടനാട് പഞ്ചായത്തും ഉൾപ്പെടുന്നതാണ്.
ഇതോടെ കുറ്റൂരിലെ വൈദ്യുതി വിതരണത്തിലുണ്ടാകുന്ന തകരാറ് പരിഹരിക്കാൻ ആലപ്പുഴ ജില്ലയിൽ നിന്ന് ജീവനക്കാർ എത്തേണ്ടി വരുന്നു.
വെള്ളിയാഴ്ചത്തെ കാറ്റിൽ പഞ്ചായത്തിൽ 8 വീടുകളുടെ മുകളിൽ മരം വീണിരുന്നു. പഞ്ചായത്തിലെ 90% പ്രദേശത്തും വെള്ളി ഉച്ചയ്ക്കുശേഷം വൈദ്യുതി ഇല്ലായിരുന്നു.
ഇന്നലെ ഉച്ചയോടെ 50 % പ്രദേശത്തു വൈദ്യുതി എത്തിക്കാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. കല്ലിശേരി സെക്ഷൻ പരിധിയിൽ അൻപതോളം മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീഴുകയും, 20 ഓളം വൈദ്യുതി തൂണുകൾ ഒടിയുകയും ഒട്ടേറെ സ്ഥലത്ത് കമ്പികൾ പൊട്ടുകയും, തൂണുകൾ ചരിയുകയുമുണ്ടായി.
40 എണ്ണത്തോളം ട്രാൻസ്ഫോമറുകൾ പൂർണമായും, കുറെ ട്രാൻസ്ഫോമറുകൾ ഭാഗികമായും ഓഫ് ചെയ്ത അവസ്ഥയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]