
പത്തനംതിട്ട ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വനിതാ കമ്മിഷൻ സിറ്റിങ് ഇന്ന്
പത്തനംതിട്ട ∙ വനിത കമ്മിഷൻ സിറ്റിങ് ഇന്ന് 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
അധ്യാപക ഒഴിവ്
തിരുവല്ല ∙ തിരുമൂലപുരം ,ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി മലയാളം സീനിയർ അധ്യാപക താത്കാലിക ഒഴിവുണ്ട്. അസ്സൽ രേഖകളുമായി ജൂൺ 9 ന് 11 നു എത്തണം. 04692602619 9496551661.
പെരിങ്ങര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സയൻസ് ബാച്ചിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ് വിഷയങ്ങളിലും കൊമേഴ്സ് ബാച്ചിൽ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവയിലും താത്കാലിക അധ്യാപക ഒഴിവുണ്ട്. സ്വയം തയാറാക്കിയ അപേക്ഷ, ബയോഡാറ്റാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സയൻസ് ബാച്ചിലേക്കുള്ളവർ നാളെ 10നും കൊമേഴ്സ് ബാച്ചിലേക്കുള്ളവർ 29 ന് 10 നും സ്കൂളിൽ എത്തണം.
അഭിമുഖം നാളെ
പത്തനംതിട്ട ∙ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിലേക്കു നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ 10ന് അടൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. പ്രായപരിധി: 18– 40. സ്പോട്ട് റജിസ്ട്രേഷൻ ഉണ്ടാകും. 0477-2230624
സ്വയം തൊഴിൽ പരിശീലനം
പത്തനംതിട്ട ∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം 10 ദിവസത്തെ ഉത്തരേന്ത്യൻ വിഭവങ്ങൾ, കേക്ക്, ഫ്രൂട്ട് സാലഡ്, കുക്കീസ്, ഷേക്സ്, ചോക്കലേറ്റ് പുഡ്ഡിങ് നിർമാണ സൗജന്യ പരിശീലനം ആരംഭിച്ചു. പ്രായം 18-44. ഫോൺ: 04682992293
ജില്ലാതല തൊഴിൽമേള ഇന്ന്
ചെന്നീർക്കര ∙ വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല തൊഴിൽ മേള ഇന്ന് ചെന്നീർക്കര ഐടിഐ യിൽ നടക്കും. ഐടിഐ പാസായവർക്കും അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും https://knowledgemission.kerala.gov.in വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. 0468 2258710.
4 വർഷ ബിരുദ കോഴ്സുകൾ
അടൂർ ∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അടൂർ സെന്ററിൽ ബിബിഎ (ലോജിസ്റ്റിക് മാനേജ്മെന്റ് ടൂറിസം), ബിസിഎ (സൈബർ സെക്യൂരിറ്റി ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്നീ 4 വർഷ ബിരുദ കോഴ്സുകൾക്ക് കേരള സർവകലാശാല ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. എസ്സി, എസ്ടി, ഒബിസി, ഒഇസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. 04734–227755, 9495534577.
കാലാവസ്ഥ
∙സംസ്ഥാനത്ത് മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്.
∙തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙കേരളതീരത്ത് ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
∙കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്
താൽക്കാലിക ഒഴിവ്
ആറാട്ടുപുഴ∙ ഗവ. യുപി സ്കൂളിൽ എൽപി വിഭാഗത്തിലേക്കു താൽക്കാലിക ഒഴിവിലേക്ക് 30നു രാവിലെ 10ന് ടിടിസി, കെ ടെറ്റ് യോഗ്യത ഉള്ളവർക്കായി അഭിമുഖം നടക്കും. 8281281356.
ഇന്ന്
∙സാങ്കേതിക സർവകലാശാല ഇന്നലെ നടത്താനിരുന്ന ബിടെക് രണ്ടാം സെമസ്റ്റർ (2024 സ്കീം) പരീക്ഷ ഇന്ന് നടക്കും