
കൺകോഡിയ സമ്മർഫെസ്റ്റിൽ മഴയെ അവഗണിച്ചും തിരക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ വർണവിസ്മയങ്ങൾ ഒരുക്കുന്ന കൺകോഡിയ സമ്മർഫെസ്റ്റിൽ മഴയെ അവഗണിച്ചും ആളുകളുടെ വൻ തിരക്ക് . ഇന്നലെ ഒട്ടേറെ ആളുകളാണ് ഫെസ്റ്റിലും മനോരമ ഹോർത്തൂസ് സാഹിത്യ ചർച്ചകളിലും പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നത്.കൺകോഡിയ സമ്മർഫെസ്റ്റിന്റെ വേദിയെ ആവേശത്തിലാഴ്ത്തി ജാസി ഗിഫ്റ്റും സംഘവും അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.ഇന്നലെ നടന്ന കലാസന്ധ്യയുടെ ഉദ്ഘാടനവും ആദരവും കെ.യു.ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, ഫാ. ജിജി സാമുവൽ, ഐവാൻ വകയാർ, ഫാ. അഖിൽ മാത്യു സാം, ഡോ. മാത്യു പി.ജോർജ് എന്നിവർ പ്രസംഗിച്ചു.കൂപ്പൺ നറുക്കെടുപ്പും സമ്മാനദാനവും ഫാ. ഡോ. തോമസ് വർഗീസ് അമയിൽ നിർവഹിച്ചു.
കൺകോഡിയയിൽ ഇന്ന്
വൈകിട്ട് 6ന് ആരംഭിക്കുന്ന കലാസന്ധ്യ യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്യും. കൂപ്പൺ നറുക്കെടുപ്പും സമ്മാനദാനവും അടൂർ സെന്റ് സിറിൾസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. വർഗീസ് പേരയിൽ നിർവഹിക്കും. തുടർന്ന നാഗർകോവിൽ നൈറ്റ് ബേർഡ്സ് ഓർക്കസ്ട്രയുടെ ഗാനമേള
ഹോർത്തൂസിൽ ഇന്ന്
ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ നാളെയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി പി.പ്രസാദ്, പി.സി.വിഷ്ണുനാഥ് എംഎൽഎ, ടെലിവിഷൻ സംവാദകൻ ശ്രീജിത്ത് പണിക്കർ എന്നിവർ പങ്കെടുക്കും.മനോരമ ന്യൂസ് സീനിയർ അസിസ്റ്റന്റ് എഡിറ്റർ അയ്യപ്പദാസ് മോഡറേറ്ററാകും