പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം മണിമല വെള്ളാവൂർ സ്വദേശി സുബിൻ എന്ന കാളിദാസ് (23) ആണ് പിടിയിലായത്. 2021 ജനുവരി ഒന്നിനും 2024 മാർച്ച് 31 നും ഇടയിൽ 17 കാരിയെ പലയിടങ്ങളിൽ വച്ചു പീഡിപ്പിച്ചെന്നാണ് കേസ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2021ൽ ഒരു ദിവസം തിരുവല്ല ഇടിഞ്ഞില്ലം വേങ്ങലിലുള്ള പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി, റോഡരികിൽ വച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടി. പിന്നീട് 2023 മാർച്ചിൽ ചോറ്റാനിക്കരയിലുള്ള ഒരു വീട്ടിൽ നിന്നും മോട്ടോർസൈക്കിളിൽ കയറ്റി എറണാകുളത്ത് റബ്ബർ തോട്ടത്തിലെത്തിച്ച് അതിക്രമം കാട്ടി. തുടർന്ന് നവംബർ 25ന് കോട്ടയം മണിമലയിലെ ഇയാളുടെ വീട്ടിൽ കൊണ്ടുപോയശേഷം, അടുത്തുള്ള റബ്ബർ തോട്ടത്തിലെ ആളൊഴിഞ്ഞ വീട്ടിൽ വച്ചും ബലം പ്രയോഗിച്ച് പീഡിപ്പിച്ചു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുളിക്കീഴ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പീഡനം ആദ്യം നടന്നത് തിരുവല്ലയിലായതിനാൽ, കേസ് തിരുവല്ല പൊലീസിനു കൈമാറുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ കാളിദാസിനെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രതി ഡൽഹിയിലുണ്ടെന്ന് അന്വേഷണ സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഡൽഹിയിലെത്തിയ സംഘം ബദർപ്പൂരിൽ നിന്ന് കാളിദാസിനെ കസ്റ്റഡിയിലെടുത്തു.
അന്വേഷണത്തിൽ പ്രതി ഉപയോഗിച്ച മോട്ടോർസൈക്കിൾ അച്ഛൻ സുരേഷ് കുമാറിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തി. വാഹനം സ്റ്റേഷനിൽ ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു വിസമ്മതിക്കുകയും, മകനെ ഒളിവിൽ പോകാൻ സഹായിക്കുകയും ചെയ്തതിനു സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. കേസിലെ രണ്ടാംപ്രതിയാണ് സുരേഷ് കുമാർ.