
പെൺകുട്ടിക്കൊപ്പം സെൽഫി എടുത്തതിനെ ചൊല്ലി തർക്കം, സംഘർഷം; 7 യുവാക്കൾ അറസ്റ്റിൽ
അടൂർ ∙ മുൻ വിരോധത്തെത്തുടർന്നു സംഘം ചേർന്നു സംഘർഷമുണ്ടാക്കിയ കേസിൽ 7 പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാല വിഷ്ണു നിവാസ് വീട്ടിൽ അഭിജിത് ബാലൻ (30), അന്തിച്ചിറ ഗോകുലം വീട്ടിൽ ജിഷ്ണു (31), ചിറ്റാണിമുക്ക് മൂലത്തുണ്ടിൽ സുജിത് (31), ചൂരക്കോട് വായനശാല ജംക്ഷൻ കല്ലുവിള തെക്കേതിൽ ശരൺ കുമാർ (27), കണ്ണങ്കോട് രമാ മന്ദിരം വീട്ടിൽ അരുൺ (28), ചൂരക്കോട് വിഷ്ണു ഭവനിൽ വിഷ്ണു (30), ചൂരക്കോട് ശ്രീരാഗിലയം വീട്ടിൽ ശ്രീകുമാർ (41) എന്നിവരാണ് അറസ്റ്റിലായത്.
വിവിധ കേസുകളിൽ ഉൾപ്പെട്ട
അഭിജിത്ത് ബാലന്റെ ബന്ധുവായ പെൺകുട്ടിക്കൊപ്പം കഴിഞ്ഞ 24ന് ചൂരക്കോട് ബദാം മുക്ക് ആശാഭവനിൽ ആഷിക് സെൽഫിയെടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ആഷിക്കും അഭിജിത്ത് ബാലനും ഫോണിൽ കൂടി വെല്ലുവിളി നടത്തി.
അന്നു രാത്രി 9ന് ഇരു വിഭാഗങ്ങളും സംഘടിച്ചു. ആഷിക്കും സംഘവും ചൂരക്കോട്ട് ഉണ്ടെന്നറിഞ്ഞ് അഭിജിത്ത്, സുജിത്ത്, വിഷ്ണു, ജിനു സാം എന്നിവർ ജീപ്പിലെത്തി.
തുടർന്നുണ്ടായ സംഘർഷത്തിൽ എതിർ വിഭാഗത്തിലെ ശ്രീകുമാറിന് തലയ്ക്ക് പരുക്കേറ്റു. ഇയാൾ പിന്നീട് അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
സ്ഥലത്ത് എത്തിയ സിഐ ശ്യാം മുരളിയുടെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]