
സൗഹൃദത്തിന്റെ കയ്യൊപ്പ് ചാർത്തി ഓട്ടോഗ്രാഫ് മാതൃക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടൂർ ∙ ‘ജീവിതമാണെന്റെ ലഹരി, സൗഹൃദമാണെന്റെ ലഹരി’ എന്നുറപ്പിച്ച് ഓട്ടോഗ്രാഫിൽ സ്നേഹസന്ദേശങ്ങൾ കൈമാറി അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ സ്കൂളിന്റെ പടിയിറങ്ങി. സ്കൂളിലെ എസ്എംസിയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടു വച്ചത്. എസ്എംസി പത്താം ക്ലാസിലെ 40 കുട്ടികൾക്ക് ഓട്ടോഗ്രാഫും വാങ്ങി നൽകി. കുട്ടികൾ ഓട്ടോഗ്രാഫിൽ പരസ്പരം സ്നേഹ സന്ദേശങ്ങൾ എഴുതി നൽകി. ഒപ്പം അധ്യാപകരും.
ഇന്നലെ അവസാന പരീക്ഷ എഴുതിക്കഴിഞ്ഞ കുട്ടികൾ ഓട്ടോഗ്രാഫ് സ്കൂളിൽ തിരികെ ഏൽപിച്ചു. ഇത് സ്കൂളിൽ സൂക്ഷിക്കുമെന്ന് എസ്എംസി ചെയർമാൻ സുനിൽ മൂലയിൽ പറഞ്ഞു. ഓട്ടോഗ്രാഫ് തിരികെ വാങ്ങുന്നതിന്റെ ഉദ്ഘാടനം, മിക്സഡ് സ്കൂളായി മാറിയ ശേഷം ആദ്യമായി എസ്എസ്എൽസി പരീക്ഷ എഴുതിയ പെൺകുട്ടിയായ ആരതിയുടെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി ഡിവൈഎസ്പി ജി. സന്തോഷ്കുമാർ നിർവഹിച്ചു.
എസ്എംസി ചെയർമാൻ സുനിൽ മൂലയിൽ, പ്രഥമാധ്യാപിക സന്തോഷ് റാണി, തോമസ് ജോൺ, എ.പി.സന്തോഷ്, പഴകുളം ശിവദാസൻ, ബിജു സാമുവൽ, ടി.ആർ.അജിത്ത്കുമാർ, അടൂർ ശശാങ്കൻ, കെ.വിധു, കെ.ഹരിപ്രസാദ്, സുനിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.