മല്ലപ്പള്ളി ∙ വീടിന്റെ സാദൃശ്യത്തിൽ തിരഞ്ഞെടുപ്പ് ചിഹ്നം ലഭിച്ചതിന്റെ സന്തോഷത്തിലാണ് തലച്ചിറയ്ക്കൽ ടി.ടി. തോമസ് (ജെയിംസ് തലച്ചിറക്കൽ).
മല്ലപ്പള്ളി പഞ്ചായത്ത് 15–ാം വാർഡിന്റെ വികസനം ലക്ഷ്യം വച്ചാണ് തോമസ് മത്സര രംഗത്തിറങ്ങിയത്. ദീർഘകാലം പ്രവാസിയായിരുന്ന ജെയിംസ് ആദ്യമായാണ് തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങുന്നത്.
രാഷ്ട്രീയ കക്ഷികളുടെ സഹായമില്ലാതെ സ്വതന്ത്രനായിട്ടാണ് മത്സരം.
മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ കപ്പൽ തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം കപ്പൽ ചിഹ്നം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയും ചെയ്തിരുന്നു.
ഒരു ഭാഗത്ത് എയറോ പ്ലെയിനിന്റെയും മറുഭാഗം കപ്പലിന്റെയും മധ്യഭാഗം ട്രെയിനിന്റെയും മാതൃകയിലാണ് ഇദേഹം വീട് നിർമിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

