കോഴഞ്ചേരി ∙ വയലാറിന്റെ വരികൾ അണിഞ്ഞ വേദികളിൽ ആടിയും പാടിയും ജില്ലയുടെ കലാമാമാങ്കത്തിന് ആവേശത്തുടക്കം. യുപി 1233, എച്ച്എസ് 2446, എച്ച്എസ്എസ് 1853, എന്നിങ്ങനെ 5,532 വിദ്യാർഥികളാണ് കലോത്സവത്തിൽ റജിസ്റ്റർ ചെയ്തത്.
12 വേദികളിലായി 162 മത്സരയിനങ്ങൾ നടക്കും. ഡോ.പുനലൂർ സോമരാജൻ കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം ജി.ജിതേഷ് നിർവഹിച്ചു.
റീജനൽ ഡപ്യൂട്ടി ഡയറക്ടർ കെ.സുധാ, പി.ചാന്ദിനി, റവ.ഏബ്രഹാം തോമസ്, സജി വർഗീസ്, അമ്പിളി ഭാസ്കരൻ, പി.ആർ.മല്ലിക, സുജാ സാറാ ജോൺ, എസ്.സന്ധ്യാ, വി.കെ.മിനി കുമാരി, ആർ.എസ്.ബിജു കുമാർ, എം.എസ്.രാജശ്രീ, മെറിൻ സക്കറിയ, കെ.എസ്.ജയന്തി, കെ.ജയചന്ദ്രൻ, കെ.കെ.റോയ്സൺ,വിനോദ് ഇളകൊള്ളൂർ, ബിനു സി.ഏബ്രഹാം, ടി.എച്ച്.ഹാഷിം, വി.ജി.കിഷോർ, വി.എ.ബിജു കുമാർ, ഡി.രാജ റാവു, ദീപാ വിശ്വനാഥ്, സി.ബിന്ദു, .ജി.എസ്.വിഷ്ണു, ടി.എം.അൻവർ, റഹ്മത്തുള്ള ഖാൻ, മുഹമ്മദ് അക്ബർ, ആശ വി.വർഗീസ് എന്നിവർ പ്രസംഗിച്ചു. ലോഗോ തയാറാക്കിയ വിദ്യാർഥിക്കുള്ള സമ്മാനദാനം എ.കെ.പ്രകാശ് നിർവഹിച്ചു.
പോയിന്റ് നില (ഇന്നലെ രാത്രി 7.55ന്റെ കണക്ക് പ്രകാരം)
ആദ്യ ദിനം അവസാനിക്കുമ്പോൾ 166 പോയിന്റുമായി പത്തനംതിട്ട
ഉപജില്ല മുന്നിലാണ്. സ്കൂളുകളിൽ വിജിവി എച്ച്എസ്എസ് കിടങ്ങന്നൂർ 88 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു.
ഉപജില്ല
പത്തനംതിട്ട – 166, കോന്നി– 152, അടൂർ– 140, തിരുവല്ല– 136, മല്ലപ്പള്ളി –133
സ്കൂൾ
വിജിവി എച്ച്എസ്എസ് കിടങ്ങന്നൂർ– 88, ജിവിഎച്ച്എസ്എസ് കോന്നി– 56, കാതോലിക്കേറ്റ് എച്ച്എസ്എസ്-44, എംജിഎം എച്ച്എസ്എസ് തിരുവല്ല–38, സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസ് ചെങ്ങരൂർ–38
താളം തെറ്റിച്ച് സംഘാടന പിഴവ്
10.30ക്ക് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് ഒന്നര മണിക്കൂർ കഴിഞ്ഞാണ് അവസാനിച്ചത്.
ഇതിനാൽ മത്സരങ്ങൾ തുടങ്ങിയത് ഉച്ചയോടെയാണ്. രാവിലെ 5.30 മുതൽ എത്തിയ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഭക്ഷണം പോലും കഴിക്കാതെയാണ് വേദിയിൽ കാത്തിരുന്നത്. കനത്ത ചൂടിൽ വിദ്യാർഥികളിൽ ചിലർക്ക് തളർച്ച അനുഭവപ്പെട്ടതായി അധ്യാപകർ പറഞ്ഞു. വേദികൾ തിരഞ്ഞെടുത്തത് അപാകതയുണ്ടെന്ന് അരോപണമുയർന്നു.
വേദികൾ തമ്മിലുള്ള ദൂരക്കൂടുതൽ മത്സരാർഥികൾക്ക് ദുരിതമായി.
അന്ന് മത്സരാർഥി, ഇന്ന് അധ്യാപിക
കോഴഞ്ചേരി ∙ കോന്നി റിപ്പബ്ലിക്കൻ വിഎച്ച്എസ്സിന് യുപി വിഭാഗം സംഘനൃത്തത്തിന് ഒന്നാം സ്ഥാനം. സ്കൂളിലെ പൂർവവിദ്യാർഥിനി, ശ്വേത സുധാകരന്റെ ശിക്ഷണത്തിലാണ് സ്കൂൾ നേട്ടം കൊയ്തത്.ശ്വേത വിദ്യാർഥിയായിരുന്നപ്പോൾ 6 വർഷവും സംഘനൃത്ത സംഘത്തിൽ ഉണ്ടായിരുന്നു. സ്കൂൾ പഠനത്തിനുശേഷം നൃത്തപഠനം തുടർന്ന ശ്വേത കഴിഞ്ഞ വർഷമാണ് മോഹിനിയാട്ടം എംഎ പൂർത്തിയാക്കിയത്.
തുടർന്ന് താൻ പഠിച്ച സ്കൂളിലെ കുട്ടികളെ നൃത്തത്തിന്റെ ലോകത്തേക്ക് ചുവടു വയ്ക്കാൻ അധ്യാപികയായി എത്തി. ഉദ്ഘാടനം വൈകിയതിനാൽ വൈകിട്ട് മൂന്നര വരെ സംഘം മത്സരത്തിനായി കാത്തിരിക്കേണ്ടിവന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

