ശബരിമല∙ തീർഥാടകർക്കു പമ്പാ സ്നാനം പരമ പവിത്രമാണ്. എന്നാൽ കഷ്ടമാണു പമ്പാനദിയുടെ അവസ്ഥ. സ്നാനത്തിനിറങ്ങുന്ന തീർഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ കൊണ്ട് പമ്പാനദി മലിനമാകുന്നു.
ലോഡ് കണക്കിനു തുണികളാണു നദിയിൽ നിന്നു ദിവസവും ശേഖരിക്കുന്നത്. പക്ഷേ അതൊന്നുമാകുന്നില്ല.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്.
അവർ ഇതൊരു ആചാരമായിട്ടാണു കാണുന്നത്. എന്നാൽ ഇങ്ങനെ ഒരാചാരമില്ല.
ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നദിയിൽ അടിഞ്ഞു കൂടുകയാണ്.
ഇത് വെള്ളം മലിനമാക്കുന്നു. നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അവകാശം ദേവസ്വം ബോർഡ് വലിയ തുകയ്ക്ക് ലേലത്തിൽ കൊടുത്തിട്ടുണ്ട്. നദിയുടെ അടിത്തട്ടിൽ അടിയുന്ന തുണി ഇവർ ശേഖരിക്കുന്നില്ല.
വെള്ളത്തിനു മുകളിലൂടെ ഒഴുകി വരുന്ന തുണി മാത്രമാണ് ശേഖരിക്കുന്നത്. സംഭരിക്കുന്ന തുണികൾ സ്്നാനഘട്ടത്തിലെ പടിക്കെട്ടിൽ കൂട്ടിയിട്ടിരിക്കുകയാണ്.
ചെളിയും തുണിയും കാരണം വൃത്തിഹീനമാണ് പടിക്കെട്ടുകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

