ശബരിമല ∙ പമ്പയിൽനിന്നു തമിഴ്നാട്ടിലെ 7 കേന്ദ്രങ്ങളിലേക്കു സംസ്ഥാനാന്തര സർവീസ് നടത്താൻ കെഎസ്ആർടിസിയുടെ 67 ബസുകൾക്ക് പെർമിറ്റ്. ചെന്നൈ, കോയമ്പത്തൂർ, പഴനി, തെങ്കാശി, കന്യാകുമാരി, കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനാണ് പെർമിറ്റ്.
ഇതിൽ കോയമ്പത്തൂർ സർവീസ് പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങി. രാവിലെ 9.45ന് ആണ് പമ്പയിൽനിന്നു പുറപ്പെട്ടത്.
നല്ല പ്രതികരണമാണ് ലഭിച്ചത്. കെഎസ്ആർടിസിക്കു ലഭിച്ച അത്രയും പെർമിറ്റ് തമിഴ്നാടിന്റെ എസ്സിഇടി ബസുകൾക്കും ലഭിച്ചു.
അവർ പമ്പയിൽനിന്ന് ചെന്നൈ, തിരുനെൽവേലി എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങി.
വലച്ച് ട്രെയിൻ ഗതാഗതനിയന്ത്രണം
തീർഥാടകരുടെ പ്രധാന കേന്ദ്രമായ ചെങ്ങന്നൂർ വഴിയുള്ള ട്രെയിൻ ഗതാഗതനിയന്ത്രണം അയ്യപ്പന്മാരെ ബുദ്ധിമുട്ടിലാക്കി. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മധ്യേ പാലത്തിന്റെ നവീകരണം നടക്കുന്നതാണ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടാനും ചിലത് റദ്ദാക്കാനും ഇടയായത്.തിരുവനന്തപുരം –ചെന്നൈ മെയിൽ, തിരുവനന്തപുരം–ശ്രീഗംഗാനഗർ വീക്ക്ലി, തിരുവനന്തപുരം നോർത്ത്–ലോകമാന്യതിലക് വീക്ക്ലി, തിരുവനന്തപുരം നോർത്ത്–ബെംഗളൂരു ഹംസഫർ, തിരുവനന്തപുരം–മംഗളൂരു മലബാർ, കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ്,
തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ് എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിട്ടത്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഇതര സംസ്ഥാന തീർഥാടകർ ചെങ്ങന്നൂർ ഇറങ്ങിയാണ് പമ്പയ്ക്ക് പോയിരുന്നത്. ദർശനം കഴിഞ്ഞ് ചെങ്ങന്നൂർ എത്തിയാണ് ഇവർ മടങ്ങുന്നതും.പമ്പ– ചെങ്ങന്നൂർ റൂട്ടിൽ കെഎസ്ആർടിസി 120 ബസുകൾ വരെയാണ് ദിവസേന സർവീസ് നടത്തിവന്നത്.
ട്രെയിൻ നിയന്ത്രണം കെഎസ്ആർടിസി ചെങ്ങന്നൂർ സർവീസിനെയും ബാധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

