സീതത്തോട് ∙ റോഡിലെ കുഴിയിൽവീണ് നടുവൊടിഞ്ഞ് പരാതികൾ കൊടുത്ത് മടുത്തു, അവസാനം സഹികെട്ട് കുഴിയിൽ വാഴയും കുഴിച്ചുവച്ചു. എന്നിട്ടും പരിഹാരമില്ലെന്ന് കണ്ടപ്പോൾ യാത്ര മറ്റൊരു വഴിയിലൂടെയാക്കി.
ഇത്രയൊക്കെ പ്രതിഷേധങ്ങൾ നടത്തിയിട്ടും ഭരണാധികാരികളുടെ കണ്ണ് തുറക്കില്ലെന്നു വന്നാൽ എന്ത് ചെയ്യാനെന്ന് യാത്രക്കാർ!
നിത്യവും വാർത്ത; നടപടിമാത്രമില്ല
പെരുനാട് പഞ്ചായത്തിലൂടെ പോകുന്ന പുതുക്കട–മണക്കയം റോഡിന്റെ ശോച്യാവസ്ഥ മനസ്സിലാക്കണമെങ്കിൽ ഒരു വട്ടമെങ്കിലും ബന്ധപ്പെട്ടവർ ഇതുവഴി യാത്ര ചെയ്യണം. റോഡിനെപ്പറ്റി മാധ്യമങ്ങളിൽ വാർത്തകൾ വരാത്ത ദിവസം ഇല്ലെന്നുതന്നെ പറയാം.
ജില്ലാ പഞ്ചായത്തിന്റെ ഓഫിസിൽ നേരിട്ടെത്തി പരാതി പറയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ട് ദിവസങ്ങൾ ആയിട്ടും നടപടിയുണ്ടായിട്ടില്ല.
റാന്നി മണ്ഡലത്തിൽപെട്ട റോഡ് പുനരുദ്ധാരണത്തിനു കോടിക്കണക്കിനു രൂപ അനുവദിച്ചതായി ബന്ധപ്പെട്ടവർ നിരന്തരം അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ഇതേസമയം മണക്കയം പാലത്തിന്റെ മറുകരയിൽപെട്ട കോന്നി മണ്ഡലത്തിന്റെ ഭാഗമായ പാലം മുതൽ ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്തിന്റെ പുനരുദ്ധാരണ ജോലികൾ ദ്രുതഗതിയിലാണ് മുന്നേറുന്നത്.
മരാമത്ത് വിഭാഗത്തിന് കൈമാറണം
മണക്കയം പാലം മുതൽ പുതുക്കട
വരെ ഏകദേശം ആറ് കിലോമീറ്ററാണ് ദൂരം. ജില്ലാ പഞ്ചായത്തിൽനിന്ന് മരാമത്ത് വിഭാഗത്തിനു ഈ ഭാഗത്തെ റോഡ് കൈമാറണമെന്ന് ദീർഘനാളായുള്ള ആവശ്യമാണ്.
റോഡ് പൂർണമായും കുണ്ടും കുഴിയുമാണ്. ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപെടാത്ത ദിവസങ്ങൾ അപൂർവം.
മഴപെയ്താൽ കുഴികളിൽ വെള്ളം നിറയും.
കുഴിയുടെ വ്യാപ്തി അറിയാതെ ഇറങ്ങുന്ന ഇരുചക്ര വാഹനയാത്രക്കാർ ഉരുണ്ടുവീഴുന്നത് പതിവാണ്. ഓട
ഇല്ലാത്ത കാരണത്താൽ നടുറോഡിലൂടെയാണ് വെള്ളമൊഴുക്ക്.അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പൊട്ടംമൂഴിയിൽ സ്ഥലവാസികൾ വാഴ നട്ടിരുന്നു. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ഭരണാധികാരികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

