പത്തനംതിട്ട ∙ മേൽപാലം നിർമാണം പുരോഗമിക്കുന്ന റിങ് റോഡും അബാൻ ജംക്ഷനിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലേക്കുള്ള റോഡും മഴ കനത്തതോടെ യാത്രക്കാർക്ക് ദുരിതമായി.
ചെളിയിലും വെള്ളത്തിലും വീണ് കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്.സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ടൗണിലേക്കുള്ള പ്രധാന പാതയാണിത്. റിങ് റോഡിലുള്ള സ്കൂളിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും എളുപ്പം എത്താൻ കഴിയുന്ന വഴി.
മേൽപാലം നിർമാണം ആരംഭിച്ചതോടെ ഇതുവഴി ഗതാഗതം നിരോധിച്ചു.
ചെളിയും കുഴിയും നിറഞ്ഞ വഴിയിലൂടെ ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരും കാൽനടയാത്രികരും ഏറെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്. മഴ കനത്തതോടെ യാത്ര ദുരിതം ഇരട്ടിയായെന്നാണ് പരാതി. സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ഇതു വഴി നടന്നു പോകുന്നു വിദ്യാർഥികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന വിദ്യാർഥി ചെളിയിൽ തെന്നി വീണതിനെ തുടർന്ന് സമീപമുള്ള വ്യാപാരികൾ നടന്നു പോകാനായി വഴിയിൽ കല്ലുകൾ എടുത്ത് വച്ചു. എങ്കിലും വിദ്യാർഥികളും വയോധികരും ഇവിടെ തെന്നി വീഴുന്നത് പതിവാണെന്ന് വ്യാപാരികൾ പറഞ്ഞു.
ഗതാഗതം നിരോധിച്ചതോടെ ഓട്ടോയിൽ ആശുപത്രിയിലേക്കും മറ്റും എത്തുന്നവർ അധിക തുക നൽകി ടൗൺ ചുറ്റിയാണ് എത്തുന്നത്. ഇതു വഴി സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന സമാന്തര പാത ഒരുക്കണമെന്നും കുറഞ്ഞ പക്ഷം ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നുമാണ് ഓട്ടോക്കാരും യാത്രികരും ആവശ്യപ്പെടുന്നത്.ബസ് സ്റ്റാൻഡിനു സമീപമുള്ള മുനിസിപ്പാലിറ്റിയുടെ ട്രാവലേഴ്സ് ലോഡ്ജിൽ കുടുംബശ്രീയുടെ പ്രീമിയം കഫേയുടെ നിർമാണം പുരോഗമിക്കുകയാണ്.
കഫേ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപായി ഇവിടത്തെ വെള്ളക്കെട്ടും ചെളിയും നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ പ്രവർത്തകർ അധികൃതർക്ക് പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

