മല്ലപ്പള്ളി ∙ കാടും വള്ളിപ്പടർപ്പുകളും കയറി കാൽനടക്കാർക്ക് ഭീഷണിയായിരുന്ന വൈദ്യുതി ട്രാൻസ്ഫോമർ പരിസരം വൃത്തിയാക്കി. കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ വലിയപാലത്തിനു സമീപത്തെയും വില്ലേജ് ഓഫിസിനോടു ചേർന്നുമുള്ള ട്രാൻസ്ഫോമറുകളുടെ പരിസരത്തെ കാട് തെളിച്ചാണ് അധികൃതർ യാത്രക്കാരുടെ ഭീതി ഒഴിവാക്കിയത്.
ട്രാൻസ്ഫോമറുകളും പരിസരവും കാട് കവർന്നതായി മലയാള മനോരമ ഇന്നലെ വാർത്ത നൽകിയിരുന്നു. വലിയപാലത്തിന് അടുത്തുള്ള ട്രാൻസ്ഫോമറിൽനിന്നു വള്ളിപ്പടർപ്പുകൾ നടപ്പാലത്തിലേക്കും വ്യാപിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യുന്നതും സമീപത്താണ്.
ഇനി അപകടഭീതിയില്ലാതെ സഞ്ചരിക്കുന്നതിനും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കഴിയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]