പെരുമ്പെട്ടി ∙ അപകടാവസ്ഥയിലായ ഉള്ളന്മല പാലത്തിന്റെ പുനർനിർമാണം വൈകുന്നു. കാൽനട
വാഹനയാത്രക്കാർ ആശങ്കയോടെ മറുകരതാണ്ടുന്നു. പാലം ഏതും നിമിഷവും തോട്ടിൽപ്പതിക്കാവുന്ന നിലയിലാണ്. പെരുമ്പെട്ടി– പുതുക്കുടിമുക്ക് റോഡിൽ വലിയകാവ് വനത്തിൽനിന്ന് ഉത്ഭവിക്കുന്ന തോടിനു കുറുകെയുള്ള ഈ പാലത്തിന് 55 വർഷത്തിനു മേൽ പഴക്കമുണ്ട്.
ഇരുകരകളിലും മധ്യത്തിലുമായി 15 അടി ഉയരത്തിൽ കരിങ്കൽ ഭിത്തിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ഭിത്തി ബലപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്ന സിമന്റ് മിശ്രിതം ഇളകിമാറി കരിങ്കല്ലുകൾ പൂർണമായി തള്ളി നിൽക്കുകയാണ്.
മുകളിൽ പാകിയിരിക്കുന്ന കോൺക്രീറ്റ് സ്ലാബ് നാശോന്മുഖമായി സിമന്റ് വേർപെട്ട് ഉള്ളിൽ വിരിച്ചിരിക്കുന്ന കമ്പികൾ ദ്രവിച്ചു പകുതിയിൽ അധികവും തോട്ടിൽ വീണ നിലയിൽ. ആറടി വൃത്താകൃതിയിൽ 2 ഇടങ്ങളിൽ സിമന്റ് ബന്ധം വേർപെട്ട് കമ്പികൾ കീഴ് ഭാഗത്തേക്ക് തള്ളി നിൽക്കുന്നു.
തൂണുകളിലും ഒാരങ്ങളിലും പുല്ലും പടർന്നിട്ടുണ്ട്. ചാലാപ്പള്ളി– കോട്ടാങ്ങൽ, പെരുമ്പെട്ടി– കണ്ടൻപേരൂർ എന്നീ റോഡുകളുടെ സമാന്തര പാതയായതിനാൽ ഇവിടെ ഗതാഗത തടസ്സം ഉണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതും ഇതിലെ തന്നെ. ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെടാറില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]