കോഴഞ്ചേരി ∙ കുഴിച്ചു കുളമാക്കി ടികെ റോഡിലെ മാരാമൺ – ചെട്ടിമുക്ക് ഭാഗങ്ങൾ. ജില്ലയിലെ പ്രധാന സംസ്ഥാന പാതയായ ടികെ റോഡ് കഴിഞ്ഞ കുറെ കാലമായി പൊതു ജനങ്ങളുടെ സ്വത്തിനും ജീവനും പോലും ഭീഷണിയായിരിക്കുകയാണ്.
റോഡിന്റെ ഇരുവശവും ജല അതോറിറ്റിയുടെ നേതൃത്വത്തിൽ കുഴിച്ചു പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഇവിടെ ടാറിങ്– കോൺക്രീറ്റിങ് ചെയ്യാൻ അധികൃതർ തയാറാകാത്തതു യാത്രക്കാരെയാണു വലയ്ക്കുന്നത്. പൈപ്പ് സ്ഥാപിച്ചു കുഴികൾ മണ്ണ് ഇട്ട് മൂടിയതു കനത്തമഴയിൽ ഒലിച്ചു പോയതിനാൽ വശങ്ങൾ ഒന്നരയടി താഴ്ചയോളം കുഴികളാണ്.
ഉപ റോഡുകളിൽ നിന്നു വാഹനങ്ങൾ പ്രധാന പാതയിലേക്കു കയറാൻ പറ്റാത്ത തരത്തിലാണു റോഡിന്റെ വശങ്ങൾ. വാഹനങ്ങളുടെ അടിവശം തട്ടി കേടാകുന്നതു മൂലം റോഡിൽ പലപ്പോഴും ഗതാഗതക്കുരുക്കു രൂക്ഷമാകുകയും ചെയ്യുന്നു.രണ്ടു മാസത്തിൽ ഏറെയായി ഇവിടെ വെട്ടി പൊളിച്ചിട്ട്.
ഇതുവരെ പാത സഞ്ചാരയോഗ്യമാക്കിയില്ല. ഇരു വശങ്ങളിലും ഉണ്ടായിരുന്ന പൂട്ടുകട്ടകളും കോൺക്രീറ്റും വെട്ടിപ്പൊളിച്ചാണ് പൈപ്പ് ഇട്ടത്.
ടികെ റോഡിൽ നിന്നു മാരാമൺ വൈഎംസിഎ റോഡിലേക്ക് ഇറങ്ങുന്ന ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായി.
വില്ലേജ്– പഞ്ചായത്ത് ഓഫിസുകളുടെ സമീപത്തായി പൈപ്പ് ഇടാനായി എടുത്ത കുഴികൾ നികന്നിടത്തു മഴ പെയ്തതോടെ വാഹനങ്ങൾ താഴ്ന്നു പോകുന്നതും പതിവാണ്. ഒരു വർഷമായി ഇഴഞ്ഞു നീങ്ങുന്ന പണികൾ അടിയന്തര പ്രാധാന്യത്തോടെ ജല അതോറിറ്റിയും പൊതു മരാമത്തും പണികൾ പൂർത്തീകരിച്ച് ടികെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
മഴ കനത്തു പെയ്യുന്നതുമൂലം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]