റാന്നി ∙ മനുഷ്യ– വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞത്തിന്റെ ഒന്നാംഘട്ടത്തിൽ വനം ഡിവിഷനിലെ 11 പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിൽ നിന്നുമായി ഇതുവരെ 108 പരാതികൾ ലഭിച്ചു.
30 വരെയാണു ഒന്നാംഘട്ടം. റാന്നി, വടശേരിക്കര, ഗൂഡ്രിക്കൽ എന്നീ വനം റേഞ്ചുകളുടെ പരിധിയിലുള്ള കൊറ്റനാട്, നാറാണംമൂഴി, അങ്ങാടി, പഴവങ്ങാടി, റാന്നി, പെരുനാട്, വെച്ചൂച്ചിറ, ചിറ്റാർ, വടശേരിക്കര, തണ്ണിത്തോട്, സീതത്തോട് എന്നീ പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും തുറന്ന ഹെൽപ് ഡസ്ക്കുകൾ മുഖേനയാണ് ഇത്രയും പരാതികൾ കിട്ടിയത്.
വന്യജീവി ആക്രമണ നഷ്ടപരിഹാരം, വിള നാശനഷ്ട
പരിഹാരം, ഇക്കോ ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, അപകട ഭീഷണയുണ്ടാകുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നത്, വനഭൂമിയുമായി ബന്ധപ്പെട്ട
വിഷയങ്ങൾ, വന്യജീവി സംഘർഷ പ്രശ്ന ലഘൂകരണ പരിഹാരം, നിർദേശങ്ങൾ, വനം ഇതര വിഷയങ്ങൾ എന്നിവ സംബന്ധിച്ചാണു പരാതികളും നിർദേശങ്ങളും ലഭിച്ചത്. അങ്ങാടി പഞ്ചായത്തുതല അവലോകന യോഗം നടത്തി. പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം.കെ.ആൻഡ്രൂസ് അധ്യക്ഷനായി.
വനം ഡിവിഷനിൽ നടപ്പാക്കുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന, നബാർഡ്, ഫുഡ് ഫോഡർ വാട്ടർ മിഷൻ, സൗരോർജ വേലി, കാട്ടുപന്നി നിയന്ത്രണം തുടങ്ങിയ പദ്ധതികൾ റാന്നി വനം റേഞ്ച് ഓഫിസർ ബി.ആർ.ജയൻ വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ബി.സുരേഷ്, ഷൈനി മാത്യൂസ്, അംഗങ്ങളായ പി.എസ്.സതീഷ്കുമാർ, ജെവിൻ കെ.വിൽസൺ, രാധാകൃഷ്ണൻ, എലനിയമ്മ ഷാജി, സെക്രട്ടറി ടി.ആർ.അജി, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.സവിത, സജി വർഗീസ്, ദിവ്യ ശങ്കർ, ടി.ഇന്ദു, പി.സവിത, ഗീതാകുമാരി, ഐഷ, ശ്രീനാഥ് സുകുമാർ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]