റാന്നി ∙ അമീബിക് മസ്തിഷ്കജ്വരം പ്രകടമായ പെരുനാട് പഞ്ചായത്തിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കണ്ണന്നുമണ്ണ് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്കാണ് ചൊവ്വാഴ്ച രോഗം പ്രകടമായത്.
ആരോഗ്യ വകുപ്പ് 2 ആഴ്ചത്തെ പ്രതിരോധ പദ്ധതി തയാറാക്കി. രാവിലെ 6.30 മുതൽ 10.30 വരെയാണ് ഇയാൾ ജോലി ചെയ്യുന്നത്.
ഇതനുസരിച്ച് റൂട്ട് മാപ്പ് തയാറാക്കി പരിശോധന നടത്തി.
വീട്ടിലെ ശുദ്ധജലം, കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളം, തോട്ടത്തിൽ കൈ കഴുകാൻ ഉപയോഗിക്കുന്ന വീപ്പയിൽ സൂക്ഷിച്ചിട്ടുള്ള വെള്ളം എന്നിവയുടെയെല്ലാം സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കായി തിരുവനന്തപുരം റീജനൽ പബ്ലിക് ലാബിലേക്ക് അയച്ചു. പൊതുജനാരോഗ്യ സമിതി പ്രവർത്തനരേഖ തയാറാക്കി.
തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ കിണറുകൾ, ജലാശയങ്ങൾ, നീർച്ചാലുകൾ എന്നിവ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യും.
പനി, ഛർദി, തലവേദന എന്നിവ പ്രകടമാകുന്നവർ ഉടനെ തന്നെ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തണമെന്ന് നിർദേശം നൽകുമെന്നും സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.ദീപ ഹരിഹരൻ പറഞ്ഞു.
വിദ്യാർഥികൾക്കും ജനങ്ങൾക്കുമായി പ്രത്യേകം ബോധവൽക്കരണ ക്ലാസുകൾ നടത്തും. ഇന്നലെ സമിതി യോഗം ചേർന്ന പ്രവർത്തനം വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, മെഡിക്കൽ ഓഫിസർ ഡോ. ദീപ ഹരിഹരൻ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്കുമാർ എന്നിവരും ആരോഗ്യ വകുപ്പ് ജീവനക്കാരും സമിതി അംഗങ്ങളും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]