
പത്തനംതിട്ട ∙ കള്ളവോട്ട് വെറും തിരഞ്ഞെടുപ്പ് ക്രമക്കേട് മാത്രമല്ലെന്നും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും മേൽ നടക്കുന്ന ആക്രമണമായി ഇതിനെ കാണണമെന്നും കെപിസിസി വിചാർവിഭാഗ് ജില്ലാ പ്രസിഡന്റ് ഡോ.
റോയ്സ് മല്ലശേരി പറഞ്ഞു. വിചാർവിഭാഗ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടർ പട്ടികകളുടെ ശുദ്ധീകരണം, നിരീക്ഷണ സംവിധാനങ്ങളുടെ ശാക്തീകരണം തുടങ്ങിയ കാര്യങ്ങളിൽ ജില്ലയിൽ അഞ്ചു കേന്ദ്രങ്ങളിലായി സംവാദ പരമ്പര സംഘടിപ്പിക്കാനും തീരുമാനിച്ചു.
സെപ്റ്റംബർ 10നു മാരാമൺ റിട്രീറ്റ് സെന്ററിൽ സംവാദ പരമ്പരയ്ക്കു തുടക്കം കുറിക്കും. ജില്ലാ ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഷിജു സ്കറിയ മുഖ്യപ്രഭാഷണം നടത്തി. പ്രഫ.
സുരേഷ് മാത്യു ജോർജ്, സാം സി.കോശി, വർഗീസ് പൂവൻപാറ, മനോജ് ഡേവിഡ് കോശി, ഷിനു അലക്സ് എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയും മീഡിയ സെൽ കൺവീനറുമായി നിയമിതനായ ഷിജു സ്കറിയയെ അനുമോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]