
ചെങ്ങറ ∙ പാറമടയിൽ നിന്ന് അമിത ഭാരം കയറ്റി ടിപ്പർ ലോറികൾ പോകുന്നത് റോഡ് തകർച്ചയ്ക്കു കാരണമാകുന്നതായി പരാതി. കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമിച്ച അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡാണ് പലഭാഗത്തും തകർച്ചയെ നേരിടുന്നത്.
വർഷങ്ങളോളം പൊളിഞ്ഞ് കുഴിയുമായി കിടന്ന റോഡ് നാട്ടുകാരുടെ ഏറെക്കാലത്തെ പ്രതിഷേധത്തിനൊടുവിലാണ് ഉന്നത നിലവാരത്തിൽ പണിതത്. എന്നാൽ, റോഡിന്റെ പല ഭാഗങ്ങൾ ഇടിഞ്ഞു താഴുകയും കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ രീതിയിൽ മുന്നോട്ടു പോയാൽ റോഡ് പഴയ രീതിയിലാകുമെന്നാണ് ആശങ്ക.
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ടിപ്പർ ലോറിയിൽ കല്ല് കൊണ്ടുപോകുന്നത്. ഇതുസംബന്ധിച്ച് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
അമിത ഭാരം കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണം. അടുത്തിടെ ലോറി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ സമീപവാസികൾക്കും വഴിയോര യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ചെങ്ങറ- ചെമ്മാനി സംരക്ഷണ സമിതി കൺവീനർ അജേഷ് എസ്.കുമാർ മുന്നറിയിപ്പു നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]