
തണ്ണിത്തോട് ∙ അടവിയിൽ സവാരി കഴിഞ്ഞ കുട്ടവഞ്ചികൾ സൂക്ഷിക്കാൻ ഷെഡ് നിർമിക്കുന്നു. അടവി ഇക്കോ ടൂറിസം സെന്ററിൽ കുട്ടവഞ്ചി സവാരി തുടങ്ങിയിട്ട് 10 വർഷത്തിലേറെയായെങ്കിലും ഉപയോഗശേഷം കുട്ടവഞ്ചികൾ സൂക്ഷിച്ചിരുന്നത് തുറസ്സായ സ്ഥലത്തായിരുന്നു.
മഴയും വെയിലുമേറ്റ് കുട്ടവഞ്ചികൾ വേഗം നശിക്കുമെന്നതിനാൽ കൂടാരം നിർമിക്കണമെന്നത് തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.
ഏകദേശം 6 ലക്ഷം രൂപ ചെലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചുമതലയിൽ ദിവസങ്ങൾക്ക് മുൻപ് നിർമാണം ആരംഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് സൊസൈറ്റി അധികൃതർ പറഞ്ഞു.
1100 ചതുരശ്ര അടിയിൽ നിർമിക്കുന്ന ഷെഡിൽ 24 കുട്ടവഞ്ചികൾ സൂക്ഷിക്കാനാകും. തറ നിർമിച്ച് തൂണുകൾ ഉറപ്പിച്ചു.
തയാറാക്കിയ വച്ച മേൽക്കൂരയുടെ ചട്ടക്കൂട് ഉറപ്പിച്ച് അതിനു മുകളിൽ ഷീറ്റ് ഉറപ്പിക്കുകയും തറയിൽ പൂട്ടുകട്ട പാകുകയും ചെയ്യും.
കുട്ടവഞ്ചികൾ വയ്ക്കുന്നതിന് സ്റ്റാൻഡുകളും നിർമിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]