
നിലയ്ക്കൽ ഭദ്രാസനം പ്രവർത്തക സമ്മേളനം നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാന്നി ∙ നിലയ്ക്കൽ ഭദ്രാസന വികസന സംഘത്തിന്റെ പ്രവർത്തക സമ്മേളനം റവ. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ അധ്യക്ഷത വഹിച്ചു. റവ. തോമസ്.പി.കോശി, റവ. തോമസ് ജോർജ്, റവ. ബിനു തോമസ്, ബെന്നി പുത്തൻ പറമ്പിൽ, അനു ഫിലിപ്പ്, മനോജ് ഡേവിഡ് കോശി, സാം മുള്ളംകാട്ടിൽ, ജോജി മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
ഭദ്രാസനത്തിലെ മികച്ച വികസന സംഘമായി തിരഞ്ഞെടുക്കപ്പെട്ട റാന്നി പെരുനാട് ബെഥേൽ മാർത്തോമാ വികസന സംഘത്തിനു വികസന രത്ന പുരസ്കാരവും സൗജന്യ കംപ്യൂട്ടർ പരിശീലനം നടപ്പാക്കിയ റാന്നി നൈനാൻസ് കമ്പ്യൂട്ടർ സെന്ററിനുളള ഉപഹാരവും കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലിത്ത വിതരണം ചെയ്തു. സ്ഥലം മാറി പോകുന്ന ഭദ്രാസന വികസന സംഘം വൈസ് പ്രസിഡന്റ് റവ. തോമസ്.പി. കോശിക്ക് യാത്രയയപ്പും നൽകി.