മെറ്റിലും മണ്ണും ഇരുചക്ര വാഹനയാത്രികർക്ക് ഭീഷണിയാകുന്നു
പത്തനംതിട്ട∙ മെറ്റിലല്ലേ..റോഡല്ലേ… വീഴല്ലേ….. അബാൻ–അഴൂർ റോഡിൽ നിന്ന് കല്ലറകടവ് ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് റോഡിൽ നിരന്നു കിടക്കുന്ന മെറ്റിലും മണ്ണും ഇരുചക്ര വാഹനയാത്രികർക്ക് ഭീഷണിയാകുന്നു.
കല്ലറക്കടവ് ഭാഗത്ത് നിന്ന് സ്വകാര്യ സ്കൂൾ, നേഴ്സിങ് കോളജ്, പമ്പ് ഹൗസ് എന്നിവിടങ്ങളിലേക്കുൾപ്പെടെ ആളുകൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. കൂടാതെ അബാൻ കവല ചുറ്റിക്കറങ്ങാതെ ഗതാഗത കുരുക്കില്ലാതെ കുമ്പഴ ഭാഗത്തേക്കും ഇതുവഴി കടന്നുപോകാമെന്നതിനാൽ റോഡിൽ മിക്കപ്പോഴും വാഹനങ്ങളുടെ തിരക്കാണ്.
ദൂരെ നിന്നെത്തുന്ന വാഹനയാത്രികർക്ക് നിരന്നു കിടക്കുന്ന മെറ്റലിന്റെ സമീപം എത്തുമ്പോഴാണ് മെറ്റൽ ശ്രദ്ധയിൽപെടുന്നത്. പെട്ടെന്ന് വാഹനത്തിന്റെ വേഗം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ മെറ്റലിൽ കയറിയാണ് വാഹനയാത്രികർക്ക് അപകടം സംഭവിക്കുന്നതെന്ന് പ്രദേശവാസി പറഞ്ഞു.
മെറ്റലിൽ ഇരുചക്ര വാഹനങ്ങൾ കയറിയാൽ വാഹനം തെന്നിനീങ്ങി അബാൻ റോഡിൽ കൂടി പോകുന്ന വലിയ വാഹനങ്ങളിൽ ഇടിക്കാനും സാധ്യതയേറെയാണ്. സ്ഥല പരിചയം ഇല്ലാതെ എത്തുന്ന വാഹന യാത്രികർക്കാണ് ബുദ്ധിമുട്ടേറെ.
നിരന്നു കിടക്കുന്ന മെറ്റലുകൾ റോഡിൽ നിന്ന് അടിയന്തരമായി മാറ്റി അപകടസാധ്യത കുറയ്ക്കണമെന്ന് വാഹനയാത്രികരുൾപ്പെടെ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]