വടശ്ശേരിക്കര∙ ആരോഗ്യ-വിദ്യഭ്യാസ മേഖല തകർത്തതാണ് പത്ത് വർഷത്തെ പിണറായി ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അബിൻ വർക്കി. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുവാൻ ജനങ്ങൾക്ക് ഭയമാണ്.
ഗുരുതരമായ പിഴവുകൾ തിരുത്തുവാൻ തയ്യാറാകാതെ ആരോഗ്യ മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
വിദ്യാർഥികളും യുവജനങ്ങളും കേരളം വിട്ടുപോകുന്നു. ഗുണ്ടകളുടെയും മോഷ്ടാക്കളുടെയും വിഹാരകേന്ദ്രമായി കേരളം മാറി.
ധൂർത്തും അഴിമതിയും മൂലം കേരളം വലിയ കടക്കെണിയിലായി. വലിയ ദുരന്തപൂർണ്ണമായ സാഹചര്യത്തിലേക്ക് കേരളത്തെ എൽഡിഎഫ് ഭരണം നയിച്ചു.
തെക്കുംമല ജംങ്ഷനിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെ. ഇ.
തോമസിന്റെ അധ്യക്ഷതയിൽ ഡിസിസി. സെക്രട്ടറി ലിജു ജോർജ്, ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, ഫ്രെഡി ഉമ്മൻ, മണിയാർ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ഉഷ, സ്വപ്ന സൂസൻ ജേക്കബ് ,രാജു ആന്റണി, ജി.ബിജു, ഷാജി ശമുവേൽ, മധു ഇഞ്ച പൊയ്കയിൽ, ബിജു തടത്തിൽ, പി.
ഒ. തോമസ്, അജു തോമസ്, രത്നമ്മ ശശി, കൊച്ചുമോൻ മുള്ളൻപാറ, കെ.വി.
ഗോപാലകൃഷ്ണൻ നായർ,തോമസ് മാത്യു, പി.കെ. വത്സമ്മ , സാലി മാത്യു, ഏലിയാമ്മ മാത്യു, മഞ്ജു ജയരാജ് എന്നിവർ പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കോൺഗ്രസിൽ ചേർന്ന 42 പേർക്ക് മെമ്പർഷിപ്പ് നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

