പത്തനംതിട്ട ∙ രാപകൽ വ്യത്യാസമില്ലാതെ പൊടിയിൽ മുങ്ങി നഗരം.
പകൽ നേരത്തെ കടുത്ത ചൂടിനു പുറമേ പൊടികൂടി സഹിക്കേണ്ടി വരുന്നത് ജനത്തെ വലയ്ക്കുന്നു. റോഡ് പ്രവൃത്തികളും മറ്റ് നിർമാണ പ്രവർത്തനങ്ങളും മൂലം ഉയരുന്ന പൊടി വ്യാപാരസ്ഥാപനങ്ങളിലേക്ക് അടിച്ചു കയറുന്നതിനാൽ വിൽപനയ്ക്കായി സൂക്ഷിച്ചിട്ടുള്ള സാധനങ്ങൾ നശിക്കുന്ന അവസ്ഥയിലാണെന്ന് വ്യാപാരികൾ പറയുന്നത്. വ്യാപാരികളും പൊതുജനങ്ങളും ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മാസ്ക് ധരിക്കാതെ വ്യാപാരസ്ഥാപനങ്ങളിൽ ഇരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. യാത്രക്കാർക്കും ശ്വാസകോശ സംബന്ധമായ രോഗികൾക്കും പൊടി ശല്യം വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
മേൽപാലം നിർമാണം നടക്കുന്നതിനാൽ അബാൻ ജംക്ഷൻ ഭാഗത്തും വലിയ തോതിലാണ് പൊടി ശല്യം. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന കാൽനടയാത്രക്കാരുടെ എണ്ണവും ഏറെയാണ്.
നടപടി വേണം
നഗരത്തിലെ പ്രധാന റോഡുകളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിലും സ്ഥിരമായി വെള്ളം നനച്ച് പൊടി ശല്യം നിയന്ത്രിക്കാൻ ബന്ധപ്പെട്ട
അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയ കമ്മിറ്റി സമിതി പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ, സെക്രട്ടറി ഗീവർഗീസ് പാപ്പി എന്നിവർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

