ഇട്ടിയപ്പാറ ∙ സ്കൂട്ടർ യാത്രക്കാരിയുടെ പല്ലുകൾ നഷ്ടപ്പെട്ടതിനു പിന്നാലെ പൈപ്പിടാനെടുത്ത കുഴികൾ പാറമക്കിട്ട് അടച്ചെങ്കിലും റോഡിൽ രൂപപ്പെട്ട ഹംപുകൾ വാഹനയാത്രക്കാർക്കു കെണിയായി.
ഹംപുകളുടെ സ്ഥാനം അറിയാതെ എത്തുന്ന ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്ന സ്ഥിതി. അരക്കിലോമീറ്ററിനുള്ളിൽ 15 ഹംപുകളാണ് ജലഅതോറിറ്റി സൃഷ്ടിച്ചിട്ടുള്ളത്.
ഇട്ടിയപ്പാറ–ബംഗ്ലാംകടവ് റോഡിൽ ഇട്ടിയപ്പാറ–പൂവത്തുംകുന്ന് വരെയുള്ള കാഴ്ചയാണിത്. ജലജീവൻ മിഷൻ പദ്ധതിയിൽ റോഡിൽ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. ഹോട്ടൽ റാന്നി ഗേറ്റ് ഭാഗത്ത് പൈപ്പുകൾ ബന്ധിപ്പിച്ചിരുന്നില്ല.
ഇതിനു കുഴിയെടുത്തപ്പോഴാണ് ചെളിക്കുഴിയും അപകടക്കെണിയും രൂപപ്പെട്ടത്.
കുഴിയിൽ ചാടി ഇരുചക്ര വാഹന യാത്രക്കാരിയുടെ 4 പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. കൂടാതെ ഇട്ടിയപ്പാറ–പൂവത്തുംകുന്ന് ജംക്ഷൻവരെ വീടുകളിലും മറ്റും കണക്ഷൻ കൊടുക്കാനായി പൈപ്പുകൾ സ്ഥാപിക്കാൻ 15 ഇടങ്ങളിൽ റോഡിനു കുറുകെ കുഴിച്ചിരുന്നു.
ഇത്തരം ഭാഗങ്ങൾ മണ്ണിട്ടു മൂടിയിരുന്നെങ്കിലും വാഹനങ്ങൾ തുടരെ ഓടിയും മഴവെള്ളം കുത്തിയൊലിച്ചും വീണ്ടും കുഴികൾ തെളിഞ്ഞിരുന്നു. അവയും വാഹന യാത്രക്കാർക്കു കെണിയായിരുന്നു.
സ്കൂട്ടർ യാത്രക്കാരിക്കു പരുക്കേറ്റതോടെ റാന്നി ഗേറ്റ് ഭാഗത്തെ ചെളിക്കുഴിയിൽ ഭാഗികമായി പാറമക്കിട്ടു.
ബാക്കി ചെളിക്കുഴിയായി കിടക്കുന്നു. റോഡിനു കുറുകെയുള്ള കുഴികളിലും പാറമക്കിട്ടു.
മണ്ണിനടിയിൽ താഴാത്ത വിധത്തിൽ ഉയർത്തിയാണു മക്കിട്ടത്. അവയാണ് ഹംപുകളായി രൂപപ്പെട്ടിരിക്കുന്നത്.
രാത്രിയെത്തുന്ന യാത്രക്കാർ ഇതിൽ ചാടി അപകടത്തിൽപെടുന്ന സ്ഥിതിയാണ്. റോഡിലെ എണ്ണിയൊലൊടുങ്ങാത്ത കുഴികൾ താണ്ടിയെത്തുമ്പോഴാണ് വേറെ കെണികൾ ഒരുക്കിയിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

