പത്തനംതിട്ട∙ ഭിന്നശേഷി കുട്ടികൾക്കായി ബഡ്സ് സ്കൂൾ നിർമിച്ചതു നഗരത്തിൽ നിന്നു കിലോമീറ്ററുകൾ അകലെയുള്ള കുന്നിൻപുറത്ത്. അനുയോജ്യമല്ലാത്ത സ്ഥലത്ത് ഇത്തരത്തിൽ കെട്ടിടം പണിഞ്ഞു നഗരസഭയ്ക്ക് ധനനഷ്ടം വരുത്തിയവർക്കെതിരെ വകുപ്പ്തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നു ശുപാർശ ചെയ്ത് ഓഡിറ്റ് റിപ്പോർട്ട്.
24 ലക്ഷം രൂപ ചെലവിട്ടു വഞ്ചിപ്പൊയ്കയിൽ നിർമിച്ച കെട്ടിടം വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് 2018–19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണു സ്കൂൾ കെട്ടിടം പണിതത്.
∙ ഭിന്നശേഷി സൗഹൃദമല്ല
ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും അന്വേഷണ റിപ്പോർട്ടും കെട്ടിടത്തിന് എതിരായിരുന്നു. കെട്ടിടം ഭിന്നശേഷി സൗഹൃദമല്ലാത്തതിനാൽ റജിസ്ട്രേഷൻ നൽകാൻ പറ്റില്ലെന്ന നിലപാടുമുണ്ടായി. ഇപ്പോൾ നഗരത്തിലെ വാടക കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്.
2022 ഡിസംബറിലെ കൗൺസിൽ യോഗത്തിലാണു വാടക കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തത്.
10,000 രൂപയാണ് അന്ന് കെട്ടിടത്തിന്റെ പ്രതിമാസ വാടക. ലക്ഷങ്ങൾ മുടക്കി സ്കൂളിനായി നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായ നിലയിൽ തുടരുന്നതിലും ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനമുണ്ട്. നഗരസഭയുടെ മറ്റു പദ്ധതികൾക്കായി കെട്ടിടം ഉപയോഗപ്പെടുത്താനാകുമോയെന്നതു പരിഗണനയിലുണ്ടെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
സൗജന്യമായി ലഭിച്ച സ്ഥലമാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

