പത്തനംതിട്ട∙ അമൃത് 2.0 പദ്ധതിയിൽ പത്തനംതിട്ട നഗരസഭ 14–ാം വാർഡിൽ നിർമിച്ച മിനി പാർക്ക് ഇന്ന് 4ന് നഗരസഭ ചെയർമാൻ ടി.
സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ എ.അഷറഫ് അധ്യക്ഷത വഹിക്കും. മുൻപ് അമൃത് പദ്ധതിയിൽ 56 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച മണ്ണുങ്കൽ കുടിവെള്ള പദ്ധതിക്ക് അനുബന്ധമായാണു മിനി പാർക്ക് നിർമിച്ചിട്ടുള്ളത്.
പ്രദേശവാസികളുടെ വിശ്രമത്തിനും വിനോദത്തിനുമായാണ് പാർക്ക് രൂപകൽപന ചെയ്തത്. ജലവിതരണത്തിനായി നഗരസഭാ ഫണ്ട് ഉപയോഗിച്ച് പുതിയതായി നിർമിച്ച വാട്ടർ ഫിൽറ്ററും നാടിന് സമർപ്പിക്കും. സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനവുമുണ്ട്.
∙ അങ്കണവാടി നവീകരണം
അങ്കണവാടി നവീകരണത്തിനും ഫിൽറ്റർ നിർമാണത്തിനുമായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചു. സാംസ്കാരിക കേന്ദ്രത്തിന് അന്തരിച്ച മുൻ കൗൺസിലർ വി.എ.ഷാജഹാന്റെ പേര് നൽകും.
നഗരത്തിലെ വിവിധ പദ്ധതികൾക്കായി അമൃതിൽ 30 കോടി രൂപയാണ് ചെലവിടുന്നത്. നഗരജീവിതത്തിന്റെ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

