വടശേരിക്കര ∙ കാട്ടാനകളുടെ കലിയടങ്ങുന്നില്ല. കുമ്പളത്താമൺ മേഖലയിൽ പകലും രാത്രിയും നാശം വിതച്ച് കാട്ടാനകൾ.
കുമ്പളത്താമൺ മണപ്പാട്ട് ബിജുവിന്റെ വീടിനുമുന്നിലാണ് കഴിഞ്ഞദിവസം പുലർച്ചെ ആനകളെത്തിയത്. വീടിനുമുന്നിൽനിന്ന കൂറ്റൻ തെങ്ങ് പിഴുതുതള്ളി.
കുറെ ഓലതിന്നു. ബാക്കി കളഞ്ഞിട്ട് വാഴ മറിച്ചിട്ട് പിണ്ടിയും ഇലകളും തിന്നു. ബിജുവിന്റെ കല്ലാറിന്റെ തീരത്തുള്ള തോട്ടത്തിൽ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ കൊമ്പനും പിടിയുമെത്തി.
3 വലിയ റബർ മരങ്ങൾ പിഴുതുതള്ളിയിട്ടാണ് നീങ്ങിയത്. ഒളികല്ല് താമരപ്പള്ളി തോട്ടത്തിലൂടെ കല്ലാറ് കടന്നും മുക്കുഴി വഴിയുമാണ് മണപ്പാട്ട് ആനകളെത്തുന്നത്.
കൊമ്പനും പിടിയും മോഴയും ഒറ്റയാനുമെല്ലാം ഒറ്റയ്ക്കും കൂട്ടത്തോടെയും എത്തുകയാണ്. പകൽ വനാതിർത്തിയിൽനിന്ന് ആനകൾ മടങ്ങുന്നില്ല. സന്ധ്യയ്ക്കുശേഷം വടശേരിക്കര ചെറുകാവ് അമ്പലംപടി–ഒളികല്ല്, മനോരമ മുക്ക്–കുമ്പളത്താമൺ–മുക്കുഴി എന്നീ റോഡുകളിലൂടെ യാത്ര നടത്താനാകില്ല.
വാഹനങ്ങൾക്കു മുന്നിൽ ഏതു സമയത്തും അനകളെത്താമെന്ന സ്ഥിതിയാണ്.
ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകളെത്തുന്ന സന്ദേശം വനപാലകരെ അറിയിക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് മലയോരവാസികൾ പറയുന്നു. അവർ എത്തുമ്പോൾ ആനകൾ അടുത്ത ഭാഗത്തേക്കു നീങ്ങും.
പിന്നീട് വനപാലകർ സ്ഥലവാസികളെ തുടരെ കുറ്റപ്പെടുത്തുന്നു. ആനകളെ കാടു കയറ്റിവിടേണ്ടവർ കാഴ്ചക്കാരായി മാറുകയാണെന്ന് ആക്ഷേപമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

