
ബംഗ്ലാംകടവ് ∙ പൈപ്പുകൾ സ്ഥാപിക്കുന്നതു കാത്തിരിക്കാതെ റോഡ് വീതി കൂട്ടുന്ന പണി തുടങ്ങി. ഇട്ടിയപ്പാറ–ജണ്ടായിക്കൽ–ബംഗ്ലാംകടവ് റോഡിന്റെ ടാറിങ് വീതിയാണു കൂട്ടുന്നത്. റോഡിന്റെ പണി തുടങ്ങിയിട്ട് മാസങ്ങളായിട്ടും വീതികൂട്ടൽ തുടങ്ങിയിരുന്നില്ല.
ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കാത്തതും വൈദ്യുതത്തൂണുകൾ മാറ്റാത്തതുമായിരുന്നു തടസ്സം. ഇട്ടിയപ്പാറ–കിടങ്ങുമൂഴി വരെ ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പുകളിട്ടു.
ഇട്ടിയപ്പാറ–ജണ്ടായിക്കൽ വരെ വൈദ്യുതത്തൂണുകളും വശത്തേക്കു മാറ്റിസ്ഥാപിച്ചു. കിടങ്ങുമൂഴി–ബംഗ്ലാംകടവ് വരെ പൈപ്പുകൾ ഇനി സ്ഥാപിക്കാനുണ്ട്.റോഡിന്റെ വികസനത്തിന് 10 കോടി രൂപയാണ് അനുവദിച്ചത്.
5.50 മീറ്റർ വീതിയിൽ ടാറിങ് നടത്തുകയാണു പദ്ധതി. കിടങ്ങുമൂഴി–ബംഗ്ലാംകടവ് വരെയുള്ള ഭാഗത്താണ് വീതി കൂട്ടുന്ന പണി തുടങ്ങിയത്.
വശത്തു വാനമെടുത്ത ശേഷം പാറമക്കിട്ട് ഉറപ്പിക്കുകയാണ്. ഈ ഭാഗത്ത് 5 കലുങ്കുകളുടെ പണി പൂർത്തിയായി.
പെരുമ്പേക്കാവ് അമ്പലം പടിയിലെ കലുങ്ക് പണിയാണു പൂർത്തിയാകാനുള്ളത്. കിടങ്ങുമൂഴി–ഇട്ടിയപ്പാറ വരെയുള്ള 19 കലുങ്കുകളുടെ പണി നേരത്തെ പൂർത്തിയായിരുന്നു.
സംരക്ഷണഭിത്തി നിർമാണവും ഏറെക്കുറെ തീർന്നു. ഉപരിതലം നിരപ്പാക്കി ബിഎം ടാറിങ് നടത്താനുള്ള നീക്കമാണു നടക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]