
പത്തനംതിട്ട ∙ മേൽപാലം നിർമാണത്തിന്റെ ഭാഗമായി അബാൻ ജംക്ഷനിൽ നിന്നു മുത്തൂറ്റ് ആശുപത്രിയുടെ ഭാഗത്തേക്കുള്ള റോഡിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഈ വഴി കടന്നുപോകുന്നതിനാണ് നിയന്ത്രണം.
ഇരുചക്രവാഹനങ്ങളെയും കാൽനടയാത്രക്കാരെയും കടത്തിവിടുന്നുണ്ട്. ടൗൺ സ്ക്വയർ ജംക്ഷനിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലേക്കുള്ള ഭാഗത്തെ ഗതാഗതം നിയന്ത്രിച്ചുള്ള പണികൾ ഓണത്തിനു ശേഷം നടത്താനാണ് തീരുമാനം.
ഒഴിവായ വിവാദം
നഗരസഭാ ചെയർമാൻ അധ്യക്ഷനായുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ അറിവോടെയാണ് സാധാരണ ഗതാഗത നിരോധനം ഏർപ്പെടുത്താറുള്ളത്.
എന്നാൽ, ഇത്തരം ആലോചനകളില്ലാതെയാണ് കഴിഞ്ഞ ദിവസം വാഹന ഗതാഗതം തടഞ്ഞുള്ള പണി ആദ്യം തീരുമാനിച്ചതെന്ന ആക്ഷേപവുമുയർന്നു. വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തി.
ഓണക്കാലത്തെ നഗരമധ്യത്തിലെ ഗതാഗത നിരോധനം കച്ചവടത്തെ ബാധിക്കുമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.
തുടർന്ന് കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ വ്യാപാരികൾ, ജില്ലാ പൊലീസ് മേധാവി, കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ എന്നിവർ പങ്കെടുത്തു. തുടർന്നാണ് നഗരമധ്യത്തിലെ പ്രധാന പാത ഓണക്കാലത്തിനു ശേഷം മാത്രം അടച്ചാൽ മതിയെന്ന തീരുമാനം.
മേൽപാലത്തിന്റെ 2 സ്പാൻ, പൈൽ ഫൗണ്ടേഷൻ എന്നിവയുടെ പണികളാണ് തുടങ്ങാനുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]