
റാന്നി ∙ കനത്ത മഴയിൽ പമ്പാനദിയിൽ ജലനിരപ്പുയർന്നു. താഴ്ന്ന പ്രദേശങ്ങളിലേക്കു വെള്ളം കയറിയെങ്കിലും ഇന്നലെ ഉച്ചയ്ക്കു ശേഷം വെള്ളപ്പൊക്ക ഭീഷണി തൽക്കാലം ഒഴിഞ്ഞു.
ബുധനാഴ്ച തോരാതെ പെയ്ത കനത്ത മഴയിലാണ് പമ്പാനദിയിൽ ജലവിതാനം ഉയർന്നു തുടങ്ങിയത്. രാത്രി 8 മണിയോടെ പേട്ട
ഉപാസനക്കടവിലേക്കു വെള്ളം കയറി തുടങ്ങി. നേരം പുലർന്നപ്പോൾ ഉപാസനക്കടവ് റോഡിൽ നാലടിയോളം വെള്ളം ഉയർന്നിരുന്നു.
ഇതുമൂലം ഇന്നലെ ബലി തർപ്പണം നടത്താനെത്തിയവർ ബുദ്ധിമുട്ടി. കരയിൽ നിന്നാണ് തർപ്പണം ആറ്റിൽ ഒഴുക്കിയത്.
കല്ലാറ്റിലും കക്കാട്ടാറ്റിലും ജലനിരപ്പുയർന്നിട്ടുണ്ട്.
കുരുമ്പൻമൂഴി കോസ്വേ മുങ്ങി. പെരുന്തേനരുവി വനപാതയുള്ളതിനാൽ കുരുമ്പൻമൂഴി, മണക്കയം എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടിട്ടില്ല.
അരയാഞ്ഞിലിമണ്ണ് കോസ്വേയിലും ബുധനാഴ്ച രാത്രി വെള്ളം കയറിയിരുന്നു. വേഗം ഇറങ്ങി.
പമ്പാനദിയിൽ സംഗമിക്കുന്ന തോടികളൊക്കെ നിറഞ്ഞൊഴുകുകയാണ്. മഴ കനത്താൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്.
പുതമൺ താൽക്കാലിക റോഡിൽ വെള്ളം കയറിയതു മൂലം റാന്നി–കോഴഞ്ചേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]