
പത്തനംതിട്ട ∙ വാഴയിലയ്ക്കും രക്ഷയില്ല.
പൂങ്കാവ് ഇടത്തുരുത്തി പാടശേഖരത്തിൽ നെയ്യാർഡാം സ്വദേശി കൃഷ്ണൻകുട്ടിയുടെ (സുരേന്ദ്രൻ) വാഴത്തോട്ടത്തിലെ 800 വാഴകളുടെ ഇലകൾ അജ്ഞാതർ വെട്ടി. പുതുപ്പറമ്പിൽ താഴേയിടത്തു വീട്ടിൽ സണ്ണിയുടെ പാടശേഖരം പാട്ടത്തിനെടുത്താണ് കൃഷ്ണൻ കുട്ടി 800 വാഴകൾ നട്ടത്.
മിക്കതിന്റെയും ഇലയും തുമ്പും മോഷ്ടാക്കൾ അപഹരിച്ചു. തൈവാഴകളുടെ നാമ്പുവരെ മുറിച്ചെടുത്തു.
കുറഞ്ഞത് 2 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
5 ലക്ഷം രൂപ കടം എടുത്താണ് കൃഷിയിറക്കിയത്. തൈ വാഴയുടെ നാമ്പില ഉൾപ്പെടെ വെട്ടി എടുത്തതിനാൽ വരൾച്ച മുരടിച്ചു പോകും. ഒന്നര മാസം മുൻപുണ്ടായ കാറ്റിൽ കുലച്ചതും കുലയ്ക്കാറായതുമായ 382 വാഴകൾ ഒടിഞ്ഞു വീണിരുന്നു.
കാട്ടുപന്നിശല്യം ഉള്ളതിനാൽ കൃഷിയിടത്തിനു ചുറ്റും ഇരുമ്പു വലകൊണ്ടുള്ള വേലികെട്ടി ഗേറ്റും സ്ഥാപിച്ചിരുന്നു. പിന്നിലെ ഗേറ്റ് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്.
പത്തനംതിട്ട, കോന്നി പൊലീസെത്തി അന്വേഷണം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]