
റോഡ് തകർന്ന നിലയിൽ; നിറയെ കുഴിയും വെള്ളക്കെട്ടും
പുല്ലാട് ∙ ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള കോയിപ്രം ഡിവിഷനിലെ പുല്ലാട് ചാലുവാതിൽ കുറവൻകുഴി മെയിൻ ലിങ്ക് റോഡ് തകർന്ന നിലയിൽ. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണെന്നാണു ആരോപണം ഉയരുന്നത്.
കുഴികളും വെള്ളക്കെട്ടും കാരണം കാൽനട യാത്ര പോലും പ്രയാസമായിരിക്കുന്നു.ഓട
നിറഞ്ഞു വെള്ളം റോഡിൽ കൂടി ഒഴുകുന്നത് മൂലം ടാറിങ് പൂർണമായും തകരുന്ന സ്ഥിതിയാണ് ഉള്ളത്. ആഴ്ചകൾക്കു മുൻപ് കുറവൻകുഴിയിൽ നിന്നും റോഡിന്റെ കുറച്ചുഭാഗം ടാറിങ് ജോലികൾ പൂർത്തിയാക്കിയെങ്കിലും അതും ഇളകിയ നിലയിലാണ്. റോഡിന്റെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യം ഉന്നയിച്ച് നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണിക്കപ്പെടുന്നില്ല എന്ന ആക്ഷേപവും ഉയരുന്നു.റോഡിന്റെ ശോച്യാവസ്ഥ എത്രയും പെട്ടെന്നു പരിഹരിച്ചു സഞ്ചാര യോഗ്യമാക്കണമെന്ന അവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡിസിസി ജനറൽ സെക്രട്ടറി സുനിൽ കുമാർ, യുഡിഎഫ് കൺവീനർ സതീഷ് ചന്ദ്രൻ, കോൺ: മണ്ഡലം പ്രസിഡന്റ് മണിക്കുട്ടൻ നായർ, വാർഡ് മെംബർ സിന്ധു ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]