
കല്ലേലി പൂങ്കാവനത്തില്‍ ആയിരങ്ങള്‍ പൊങ്കാല സമര്‍പ്പിച്ചു
പത്തനംതിട്ട (കോന്നി )∙ ഭക്തി നിർഭരമായ അന്തരീക്ഷത്തില്‍ കല്ലേലി ഊരാളി അപ്പൂപ്പന്റെ പിറന്നാള്‍ പത്താമുദയമായി ആഘോഷിച്ച് ആയിരങ്ങള്‍ കല്ലേലി വനത്തില്‍ ആദിത്യ പൊങ്കാല സമര്‍പ്പിച്ചു .
999 മലകളെ പ്രതിനിധാനം ചെയ്യുന്ന സ്വര്‍ണ മലക്കൊടി ഊരാളിമാരുടെ ആര്‍പ്പോ വിളികളോടെ പൊങ്കാല നിവേദ്യം സ്വീകരിക്കാനായി ചടങ്ങിൽ എഴുന്നള്ളിച്ചു. കല്ലേലി ഊരാളി അപ്പുപ്പൻ കാവിൽ പത്തു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവ ആഘോഷങ്ങൾക്ക് ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായ വലിയ കരിക്ക് പടേനിയോടെയാണ് ഇത്തവണ തുടക്കം കുറിച്ചത്.
പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് .പ്രേം കൃഷ്ണന് ഭദ്രദീപം തെളിയിച്ചു.
കേന്ദ്ര സഹമന്ത്രി അഡ്വ. ജോര്‍ജ് കുര്യന് , ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ , അടൂര്‍ പ്രകാശ് എംപി , സി.ആര് മഹേഷ് എംഎല്‍എ ,ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]