
ടാർ കണ്ടത് 5 വർഷം മുൻപ്; ഇപ്പോൾ കാണാൻ കുഴി മാത്രം
പത്തനംതിട്ട∙ ഓമല്ലൂർ ക്ഷേത്രം – ആയുർവേദ ആശുപത്രി റോഡ് വർഷങ്ങളായി തകർന്നു കിടക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. പഞ്ചായത്തിലെ ഏഴാം വാർഡിലാണു റോഡ്. ക്ഷേത്രത്തിനു സമീപത്തുകൂടി ആയുർവേദ ആശുപത്രിയിലേക്കുള്ള പ്രധാന പാതയാണിത്. 5 വർഷം മുൻപാണു ടാറിങ് നടത്തിയത്.
എന്നാൽ അശാസ്ത്രീയമായ നവീകരണം മൂലം ടാറിങ് നടത്തി ദിവസങ്ങൾക്കുള്ളിൽ റോഡ് തകർന്നു തുടങ്ങി. ഓമല്ലൂർ പഞ്ചായത്തിലെ ഏക ആശുപത്രിയിലേക്കു സമീപ പഞ്ചായത്തിൽ നിന്നു പോലും ജനങ്ങൾ എത്താറുണ്ട്. റോഡ് പൊളിഞ്ഞു കിടക്കുന്നതിനാൽ രോഗികളും ഓട്ടോറിക്ഷക്കാരും വലയുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ റോഡാണെന്നും നവീകരണത്തെപ്പറ്റി പല തവണ ചർച്ച ചെയ്തിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]