
പത്തനംതിട്ട ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
സീതത്തോട് ∙ കക്കാട് 110 കെവി സബ് സ്റ്റേഷനിൽ പ്രതിമാസ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് നാളെ 8 മുതൽ 5 വരെ.
ലഹരി വിരുദ്ധ ക്ലാസ്
കൊടുമൺ കിഴക്ക് ∙ യുവ അക്കാദമി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി. പഞ്ചായത്തംഗം അജികുമാർ രണ്ടാംകുറ്റി അധ്യക്ഷനായിരുന്നു. ക്ലബ് പ്രസിഡന്റ് വിമൽ ദേവ്, അജിത്ത് എന്നിവർ പ്രസംഗിച്ചു. എക്സൈസ് ഓഫിസർ ബിനു വർഗീസ് ക്ലാസെടുത്തു.
ബിഎസ്എൻഎൽ മേള ഇന്നു കൂടി
തിരുവല്ല ∙ കെഎസ്ആർടിസി കോംപ്ലക്സിലെ ബിഎസ്എൻഎൽ മേള ഇന്നു 5 മണിക്കു സമാപിക്കും. ആധാറുമായി എത്തിയാൽ 5ജി സിം സൗജന്യം. നിലവിലെ നമ്പറിൽ തന്നെ ബിഎസ്എൻഎല്ലിലേക്കു മാറാൻ കഴിയും. 2ജി, 3ജി സിമ്മുകൾ 5 ജിയിലേക്കു മാറ്റൽ, പുതിയ എഫ്ടിടിഎച്ച് കണക്ഷൻ റജിസ്ട്രേഷൻ എന്നിവയും സൗജന്യം. ഫോൺ 0469 2607500, 94009 01010.
മാലിന്യ രഹിത ഗ്രാമം: പ്രഖ്യാപനം ഇന്ന്
കുറ്റൂർ ∙ പഞ്ചായത്ത് ഇന്ന് മാലിന്യ രഹിത ഗ്രാമമായി പ്രഖ്യാപിക്കും. എല്ലാ ഗ്രാമവാസികളും അവരവരുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. വ്യാപാരികൾ സ്ഥാപനങ്ങളും പരിസരവും മാലിന്യമുക്തമാക്കണം. പൊതുനിരത്തുകളിൽ മാലിന്യം വലിച്ചെറിയരുത്. നിയമലംഘകർക്ക് എതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 219 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു .
ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാംപെയ്ൻ ഇന്ന്
തിരുവല്ല ∙ ഹ്യുമൻ റൈറ്റ്സ് ഒബ്സർവേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 3ന് മഞ്ഞാടി തൈമല സുദർശനം കണ്ണാശുപത്രി ക്യാംപസിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാംപെയ്നും ലഹരിവിരുദ്ധ പ്രതിജ്ഞയും നടക്കും
ഡിവൈഎസ്പി എസ്.അഷാദ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കുര്യൻ ചെറിയാൻ അധ്യക്ഷ വഹിക്കും ഡോ.ബി.ജി ഗോകുലൻ ആമുഖ പ്രഭാഷണവും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മുൻ രാജ്യാന്തര ഗോൾകീപ്പർ കെ.ടി.ചാക്കോ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അനാംസിന്റെ നേതൃത്വത്തിൽ മാജിക് ഷോ, ലഹരിവിരുദ്ധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
നോമ്പ് ധ്യാനം നാളെ
കുമ്പനാട് ∙ മാർത്തോമ്മാ സഭ നിരണം മാരാമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പാതി നോമ്പിനോട് അനുബന്ധിച്ച് നാളെ വൈകിട്ട് 5.30 ന് വട്ടക്കോട്ടാൽ ക്രൈസ്റ്റ് മാർത്തോമ്മാ പള്ളിയിൽ ‘ക്രൂശിതന്റെ വഴിയെ’ നോമ്പ് ധ്യാനം നടക്കും.ധ്യാന ഗുരു ഫാ. ബോബി ജോസ് കട്ടിക്കാട് നേതൃത്വം നൽകും.