അടൂർ ∙ അടൂർ സെന്റ് സിറിൾസ് കോളജ് ഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ‘പ്രണയം സാഹിത്യത്തിൽ’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.
സൂസൻ അലക്സാണ്ടറുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ്.ഹരീഷ് ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ ‘പ്രണയം ഒരു ഫ്ലാഷ് ബാക്ക്’ എന്ന വിഷയത്തിലും ഡോ.
ജിതേഷ്ജി ‘പ്രണയത്തിന്റെ വരമൊഴികൾ’ എന്ന വിഷയത്തിലും ഡോ. എൻ.നൗഫൽ ‘പ്രണയത്തിന്റെ ജനാധിപത്യ ഭൂപടവും ജെൻഡറും’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.
അസോ.
പ്രഫ. ഡോ.
ജുബിൻ മാത്യുളളിൽ, അസി. പ്രഫ.
ഡോ. ഷീബ കെ.
ജോൺ, അസി. പ്രഫ.
എ.അജി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണം നടത്തി. പ്രഫ.
കെ.ബി.ശെൽവമണി ആയിരുന്നു മോഡറേറ്റർ. കുമാരനാശാന്റെ ‘കരുണ’ എന്ന കാവ്യത്തിന്റെ ദൃശ്യാവിഷ്കാരവും നടന്നു.
ഇ.എൽ.സംഗീത, ഡോ. വി.എസ്.ദീപ്തി, ചിത്ര ഭാസ്കർ, വി.വിദ്യ, ബി.സുകന്യ, സി.എം.ശ്രീജയ, ഡി.കെ.ആതിര, ഡോ.
നിഷ മാത്യു, കിരൺ ബോധി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

